reporter News

വെടിക്കെട്ടിനായി ചെലവിടുന്ന ലക്ഷങ്ങൾ ഇനി ജീവകാരുണ്യ - പരിസ്ഥിതിപ്രവർത്തനത്തിന്

പെരിങ്ങോട്ടുകുറുശ്ശി: ഉത്സവവെടിക്കെട്ടിനായി ചെലവിടുന്ന ലക്ഷങ്ങൾ ജീവകാരുണ്യപ്രവർത്തനത്തിനായി മാറ്റിവെക്കാൻ ബമ്മണൂർ ചെരാംകുളങ്ങര ഭഗവതിക്ഷേത്രോത്സവക്കമ്മിറ്റി തീരുമാനിച്ചു. ഇനി വിഷുവേലയ്ക്ക് ക്ഷേത്രത്തിൽ വെടിക്കെട്ടുണ്ടാകില്ല. ഓരോവർഷവും 12 ലക്ഷം രൂപയോളം ഇതിനായി ഉത്സവക്കമ്മിറ്റി മുടക്കിയിരുന്നു. മാരകരോഗങ്ങൾ ബാധിച്ചവർക്ക് ചികിത്സാസഹായം നൽകുന്നതിനുപുറമേ സ്ഥലത്തെ പരമാവധി പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കും.

യുവാക്കൾക്കായി കാർബൺ സൈക്കിൾ ക്ലബ്ബ് രൂപവത്കരിക്കാനും പരിപാടിയുണ്ടെന്ന് ക്ഷേത്രം ഓണററി പ്രസിഡന്റ് രവിശങ്കർ പറഞ്ഞു.  യുവാക്കളെ സൈക്കിൾ ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ക്ലബ്ബ് തുടങ്ങുന്നത്.

ചിത്രം രഞ്ജിത്ത് സിജി , വിക്കിപീഡിയ

January 18
12:53 2016

Write a Comment