reporter News

ഹരിതകം പദ്ധതി തുടങ്ങി

 വിഷരഹിത പച്ചക്കറി വിദ്യാര്‍ഥികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൃഷിവകുപ്പിന്റെയും മാതൃഭൂമി സീഡ് ക്ലബിന്റെയും സഹായത്തോടെ ഹരിതകം പദ്ധതി തുടങ്ങി.എ.പ്രദീപ്കുമാര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. 
സമൂഹ നന്മയ്ക്ക് വേണ്ടി വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ  പച്ചക്കറികള്‍ക്ക് വേണ്ടി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു.
പ്രിന്‍സിപ്പല്‍ പി.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡയറക്ടര്‍ പ്രേമജം, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്.ഗീതാനായര്‍, എസ്.ഷീല, കെ.ഇസ്മയില്‍, രതീഷ് എന്നിവര്‍ സംസാരിച്ചു.



January 20
12:53 2016

Write a Comment