environmental News

ഭക്ഷണം പാഴാക്കാതിരിക്കൂ സമ്മാനം നേടൂ

അമ്പത്തി ആറാം സംസ്ഥാന സ്കൂൾ കലോത്സവവേദിയിലെ മാതൃഭൂമി സീഡ് പ്രവർത്തനം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കെ ഭക്ഷണ വേദിയിൽ അന്നം പാഴാക്കുന്നതിനെതിരെ വിവിധ പ്രവർത്തനങ്ങൾ നടത്തുകയാണ് സീഡ് അംഗങ്ങൾ. ഭക്ഷണം പാഴാക്കാതെ കഴിക്കുവാൻ പ്രതിജ്ഞ എടുത്തു തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും രസകരമായ ഒരു മത്സരവും ഇതോടൊപ്പം നടത്തുന്നുണ്ട് സീഡ് പോലീസ് അംഗങ്ങൾ. ഒരു വറ്റ് പോലും പാഴാക്കാതെ കഴിക്കുന്ന ആളുകൾക്ക് സമ്മാനങ്ങൾ നൽകി ഭക്ഷണം നശിപ്പിക്കുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുക എന്നതാണ് ഈ മത്സരത്തിൻറെ ലക്‌ഷ്യം. ഒരു വട്ട പോലും പാഴാക്കാതെ കഴിച്ച വിജയികൾക്ക്  എം എൽ  എ മാരായ വി ടി ബൽറാം, ഷാഫി പറമ്പിൽ എന്നിവർ സമ്മാനങ്ങൾ നൽകി.  

January 21
12:53 2016

Write a Comment