reporter News

ഈ ദുരിതം എന്ന് തീരും

ചാവക്കാട്: വഴിയരികിലെ മാലിന്യ നിക്ഷേപം മൂലം സമീപവാസികൾ ദുരിതത്തിൽ. ചാവക്കാട് ബസ്റ്റാന്റിന് സമീപം കണ്ണത്തിപ്പാറ പാലത്തിനടുത്തുള്ള മാലിന്യ നിക്ഷേപമാണ് വിദ്യാർത്ഥികൾ അടക്കമുള്ള സമീപ പ്രദേശത്തുകാരെ ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നത്. ഇവയിൽ നിന്നുള്ള ദുർഗന്ധം മൂലം സമീപ പ്രദേശങ്ങളിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. രണ്ട് വിദ്യാലയങ്ങളും അംഗൻവാടികളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. തെരുവ് നായ്ക്കൾ മാലിന്യത്തിൽ നിന്ന് ഭക്ഷണം തേടിയെത്താൻ സാധ്യയുള്ളതിനാൽ ഇതുവഴി പോകുന്ന വിദ്യാർത്ഥികളും സമീപവാസികളും ആശങ്കയിലാണ്. 
കനോലിക്കനാലിന്റെ ശാഖയായ ജലാശയത്തിലേക്കും ഇവിടെ ആളുകൾ മാലിന്യങ്ങൾ കൊണ്ടുതള്ളുന്നുണ്ട. അതിനാൽ ജലമലിനീകരണം കൊണ്ടുള്ള ബുദ്ധിമുട്ടും ഇവിടെ ഏറി വരുന്നുണ്ട്. പലതവണയായി വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. 

January 22
12:53 2016

Write a Comment