reporter News

പ്ലാസ്റ്റിക് ഒഴിവാക്കാന് കുട്ടികളുടെ യജ്ഞം

കൊഴിഞ്ഞാമ്പാറ: കൊഴിഞ്ഞാമ്പാറയിലെ വ്യാപാരസ്ഥാപനങ്ങളില് പ്ലാസ്റ്റിക് സഞ്ചികള് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡ് ക്ലബ്ബ് 15,000 പേപ്പര് ബാഗുകള് വിതരണംചെയ്തു. കൊഴിഞ്ഞാമ്പാറ ഗവ. യു.പി. സ്കൂള് സീഡ് ക്ലബ്ബ് പ്രവര്ത്തകരാണ്  മാതൃകയായത്. 
 പ്ലാസ്റ്റിക് വസ്തുക്കള്, ലോഹങ്ങള്, ഇലക്ട്രോണിക് അവശിഷ്ടങ്ങള് എന്നിവ വരുത്തുന്ന ആപത്തിനെക്കുറിച്ചും ആരോഗ്യ പരിപാലനത്തില് വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ബോധവത്കരണ ക്ലാസ് നടത്തി. 
 പ്രധാനാധ്യാപകന് അബ്ദുള് ഖലീലുര്റഹ്മാന്, സീഡ് കോ-ഓര്ഡിനേറ്റര്മാരായ ബേബി,
 ധന്യ, സ്റ്റാഫ് സെക്രട്ടറി ഉമ്മര്ഫാറൂഖ്, അധ്യാപകരായ ജയശ്രീ, റിങ്കുരാജ്, സെയ്ദ് നിസാര് എന്നിവര് നേതൃത്വംനൽകി

January 23
12:53 2016

Write a Comment