reporter News

വഴിക്കടവില്‍ വന്യമൃഗങ്ങളുടെ ശല്യം തടയണം


വഴിക്കടവ്: വഴിക്കടവ് പഞ്ചായത്തില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. വനത്തിനടുത്തുള്ള മരുത, മാമാങ്കര, നെല്ലിക്കുത്ത് ഭാഗങ്ങളിലെ കാര്‍ഷികമേഖലകളിലാണ്  കാട്ടാനയുടെയും പന്നികളുടെയും ആക്രമണമുണ്ടാകുന്നത്.
ഒടുവില്‍ മരുതയിലാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്.  ഇവിടങ്ങളില്‍ കര്‍ഷകര്‍ കൃഷിയിറക്കാനാകാതെ ഭൂമി തരിശായി മാറിക്കൊണ്ടിരിക്കുകയാണ്.
മാമാങ്കര സമൃദ്ധി കര്‍ഷകക്ലബ് നല്‍കിയ നിവേദനത്തെത്തുടര്‍ന്ന് വനസംരക്ഷണസമിതി സൗരോര്‍ജവേലി സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
നറുക്കുംപൊട്ടി, നടുപൊട്ടി, കോട്ടില്‍പാറ എന്നിവിടങ്ങളില്‍ മൂന്നുവരി സൗരോര്‍ജവേലിയാണ് ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. മൂന്നുവരിക്ക് പകരം നാലുവരിയുള്ള സൗരോര്‍ജവേലി സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. അതിനുപുറമെ വനത്തോടുചേര്‍ന്ന മറ്റിടങ്ങളിലും വേലി സ്ഥാപിച്ചാല്‍  വന്യമൃഗങ്ങളാലുള്ള കൃഷിനാശം വഴിക്കടവില്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും. 
സീഡ് റിപ്പോര്‍ട്ടര്‍
കാര്‍ത്തിക സി.എ
(എന്‍.എച്ച്.എസ്.എസ്. നാരോക്കാവ്)


February 01
12:53 2016

Write a Comment