SEED News

പേനകളെ സ്‌നേഹിച്ചു, ഭൂമിക്ക് ഭാരമാകാതെ സൂക്ഷിച്ചു



പുനലൂര് ഗേള്‌സ് ഹൈസ്‌കൂളില് വിദ്യാര്ഥികള് ശേഖരിച്ച, ഉപയോഗരഹിതമായ പ്ലാസ്റ്റിക് ബോള് പോയിന്റ് പേനകള് പ്രഥമാധ്യാപിക എം.നസീമാബീവിയും സീഡ് കോഓര്ഡിനേറ്റര് ബി.മഞ്ജുവും ചേര്ന്ന് മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് പദ്ധതിയ്ക്ക് കൈമാറിയപ്പോള്.
പുനലൂര്: ഒരു വിദ്യാര്ഥി തന്റെ വിദ്യാഭ്യാസകാലം മുഴുവന് എത്ര പേനകള് ഉപയോഗിക്കുന്നുണ്ടാകും. ഉപയോഗം കഴിഞ്ഞുടന് വലിച്ചെറിയുന്ന ഈ പ്ലാസ്റ്റിക് പേനകള് കുന്നുകൂടുമ്പോള് ഭൂമിയെ എങ്ങനെ ബാധിക്കും. പുനലൂര് ഗേള്‌സ് ഹൈസ്‌കൂളിലെ വിദ്യാര്ഥികളുടെ ചിന്തയായിരുന്നു ഇത്. തങ്ങളുടെ സ്‌കൂളിലെ വിദ്യാര്ഥികളുടെ പേനകള് ഭൂമിയ്ക്ക് ഭാരമാകരുതെന്ന് അവര് തീരുമാനിച്ചു. മാതൃഭൂമിയുടെ 'സീഡു'മായി സഹകരിച്ച്, ഉപയോഗം കഴിഞ്ഞ പേനകള് ശേഖരിച്ച് സൂക്ഷിക്കാനും ഇവര് ആരംഭിച്ചു. രണ്ടുമാസം കൊണ്ട് ശേഖരിച്ച രണ്ട് ചാക്ക് പ്ലാസ്റ്റിക് പേനകള് മാതൃഭൂമിയ്ക്ക് കൈമാറി ഇവര് തങ്ങളുടെ ദൗത്യം പൂര്ത്തിയാക്കുകയും ചെയ്തു.
സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രവര്ത്തനങ്ങള്. ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മാതൃഭൂമിയുടെ പ്രവര്ത്തകര് കഴിഞ്ഞദിവസം സ്‌കൂളിലെത്തി കുട്ടികള് ശേഖരിച്ച പേനകള് എറ്റെടുത്തു.
കുട്ടികള് അനിയന്ത്രിതമായി പ്ലാസ്റ്റിക് ബോള് പോയിന്റ് പേനകള് ഉപയോഗിക്കുന്നത് ശ്രദ്ധയില്‌പ്പെട്ട അധ്യാപികയും മാതൃഭൂമി സീഡ് പദ്ധതിയുടെ കോഓര്ഡിനേറ്ററുമായ ബി.മഞ്ജുവാണ് ഇത്തരമൊരാശയം ആവിഷ്‌കരിച്ചത്. റീഫില്ലര് തീരുന്ന മുറയ്ക്ക് പേനകള് ഉപേക്ഷിക്കുകയായിരുന്നു കുട്ടികളുടെ പതിവ്. പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് മഷിപ്പേനകള് ഉപയോഗിക്കാന് കുട്ടികളെ പ്രേരിപ്പിക്കുകയാണ് മാര്ഗമെന്ന് മഞ്ജു മനസ്സിലാക്കി. തുടര്ന്നാണ് ഉപയോഗം കഴിയുന്ന മുറയ്ക്ക് പ്ലാസ്റ്റിക് ബോള് പോയിന്റ് പേനകള് വലിച്ചെറിയാതെ സൂക്ഷിക്കാന് പദ്ധതി തയ്യാറാക്കിയത്. ് പ്രഥമാധ്യാപിക എം.നസീമാബീവിയും പദ്ധതിയ്ക്ക് പൂര്ണ്ണ പിന്തുണ നല്കി. മണ്ണിനോട് ജീര്ണ്ണിച്ച് ചേരാത്ത ഈ പ്ലാസ്റ്റിക് പേനകള് വലിച്ചെറിഞ്ഞാല് ഭൂമിയ്ക്കുണ്ടാകുന്ന ദോഷം അധ്യാപകര് കുട്ടികളെ ബോധ്യപ്പെടുത്തി. 700 ഓളം കുട്ടികള് പഠിക്കുന്ന ഈ വിദ്യാലത്തില് വെറും രണ്ടുമാസം കൊണ്ട് കുട്ടികള് രണ്ട് ചാക്കില് പേനകള് നിറച്ചു. തുടര്ന്നാണ് ഇവ ലവ് പ്ലാസ്റ്റിക് പദ്ധതിയില് ഉള്‌പ്പെടുത്തി മാതൃഭൂമിയ്ക്ക് കൈമാറിയത്. സ്‌കൂളില് ഇപ്പോള് കുട്ടികള് പരമാവധി മഷിപ്പേനകളാണ് ഉപയോഗിക്കുന്നതെന്ന് അധ്യാപകര് ചൂണ്ടിക്കാട്ടുന്നു. 
സീഡ് ക്ലബ്ബിലെ 83 കുട്ടികളാണ് പേന ശേഖരിക്കുന്നതിന് തുനിഞ്ഞിറങ്ങിയത്. ഒന്പതാം ക്ലാസ്സ് വിദ്യാര്ഥികളായ ഷിബി, വര്ഷ എന്നിവര് നേതൃത്വം നല്കി.


February 07
12:53 2016

Write a Comment

Related News