SEED News

മണ്ണറിവുമായി ശാസ്‌ത്രോത്സവം


പാനൂര്‍: മൊകേരി ഈസ്റ്റ് ഗവ. യു.പി.സ്‌കൂള്‍ സയന്‍സ് സര്‍ക്കിളും സീഡും ചേര്‍ന്ന് ശാസ്‌ത്രോത്സവം നടത്തി. അന്താരാഷ്ട്ര മണ്ണ് വര്‍ഷം, പ്രകാശ വര്‍ഷം എന്നിവയുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ സമാപനത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
പരീക്ഷണക്കളരിയില്‍ കുട്ടികള്‍ നിര്‍മിച്ച ശാേസ്ത്രാപകരണങ്ങളും പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാസ്ത്ര ക്‌ളാസില്‍ തയ്യാറാക്കിയ പഠനോപകരണങ്ങളും പ്രദര്‍ശിപ്പിച്ചു.
 ഡോ. എ.പി.ജെ.അബ്ദുല്‍ കലാം ബഹിരാകാശ ശാസ്ത്രത്തിന് നല്കിയ സംഭാവനകളെക്കുറിച്ച് സെമിനാര്‍ നടത്തി.
പരിസര പ്രദേശങ്ങളിലെ വിവിധയിനം മണ്ണുകളെക്കുറിച്ച് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷഹീറലി, മുഹമ്മദ് മുഫീദ്, മുഹമ്മദ് ഇഷാം, സി.കെ.ഷംന, ഫര്‍ഹത്ത് എന്നീ സീഡ് അംഗങ്ങളാണ് മണ്ണ് ജീവനാണ് എന്ന പ്രോജക്ട് അവതരിപ്പിച്ചത്. പ്രദര്‍ശനം സി.കെ.ഷീല ഉദ്ഘാടനം ചെയ്തു. സോളാര്‍ സിസ്റ്റവും നക്ഷത്രങ്ങളും സി.ഡി. പ്രദര്‍ശനവുമുണ്ടായിരുന്നു, സമാപന സമ്മേളനം കെ.സുജാത ഉദ്ഘാടനംചെയ്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.കെ.അബ്ദുല്‍ റഷീദ് നേതൃത്വം നല്കി.


February 09
12:53 2016

Write a Comment

Related News