
| |
SEED NEWS |
|
| |
|
കൃഷി വിളവെടുപ്പ് നടത്തി
Posted on: 26 Nov 2012
Posted By: idkadmin
വണ്ണപ്പുറം: വണപ്പുറം എസ്.വി.എം.വി.എച്ച്.എസ്.എസ്സില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തി. മൂന്ന് ഇടങ്ങളിലായി രണ്ടര ഏക്കര്‍ സ്ഥലത്താണ് കുട്ടികള്‍ വിളവിറക്കിയത്. 100 റോബസ്റ്റ വാഴക്കുല, ഏകദേശം 400 കിലോ വരുന്ന 80 ചേന, 25 കിലോ ഇഞ്ചി, ഒന്നര സെന്റ് സ്ഥലത്തുനിന്ന് 15 കിലോ ചുവന്ന ചീര എന്നിവയാണ് വിളവെടുത്തത്. രണ്ടായിരം ചുവട് കപ്പ, ചേന, പയര്‍ എന്നിവ വിളവെടുക്കാറായി നില്ക്കുന്നു. ആകെ 750 വാഴയാണ് നട്ടത്. മൂന്നുദിവസം കൂടുമ്പോള്‍ പതിനഞ്ച് കിലോ പയര്‍ ലഭിക്കാറുണ്ടെന്ന് കുട്ടികള്‍ പറഞ്ഞു.
സ്പോര്‍ട്ട്സ് ഹോസ്റ്റലിലെ 200 കുട്ടികള്‍ക്കാവശ്യമായ പച്ചക്കറികള്‍ ഇതിലൂടെ സ്കൂളിന് ലഭ്യമാകും. വിളവെടുപ്പിന്റെ രണ്ടാംഘട്ടം ഉടന്‍ ഉണ്ടാകുമെന്ന് സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ സുമയ്യ പറഞ്ഞു.
വിളവെടുപ്പ് മഹോത്സവം പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.എന്‍. പുഷ്പലത, പി.റ്റി.എ. പ്രസിഡന്റ് സുദര്ശനന്, സ്കൂള്‍ മാനേജര്‍ മനോജ്കുമാര്‍, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ സുമയ്യ എന്നിവര്‍ പ്രസംഗിച്ചു.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|