| |
SEED NEWS |
|
| |
|
അവയവദാനത്തിന് സമ്മതിച്ച് സ്കൂള്‍ ഒന്നാകെ
Posted on: 28 Nov 2012
Posted By: alpadmin
ആലപ്പുഴ: മരണാനന്തരം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് ആലപ്പുഴ എസ്.ഡി.വി. ഗേള്‍സ് സ്കൂള്‍ ഒന്നാകെ സമ്മതപത്രം നല്കി. സ്കൂളിലെ എന്‍.സി.സി. കേഡറ്റുകള്‍, മാതൃഭൂമി സീഡ് അംഗങ്ങള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരാണ് അവയവദാന സമ്മതപത്രം ഒപ്പിട്ടത്. എന്‍.സി.സി. ഓഫീസര്‍ ഉഷ ജി.കൈമള്‍ സമ്മതപത്രം ഡോ. കെ.വേണുഗോപാലിന് കൈമാറി. വണ്‍ ഗേള്‍സ് ഇന്ഡപ്പ് കമ്പനി എന്‍.സി.സി., മാതൃഭൂമി സീഡ്, എസ്.ഡി.വി. ഗേള്‍സ് സ്കൂള്‍ എന്‍.സി.സി. യൂണിറ്റ് എന്നിവ ചേര്‍ന്ന് നടത്തിയ എന്‍.സി.സി. ദിനാചരണച്ചടങ്ങിലാണ് അവയവദാന സമ്മതപത്രം നല്‍കിയത്. ആലപ്പുഴ ജനറല്‍ ആശുപത്രി നെഞ്ചുരോഗ വിദഗ്ധന്‍ ഡോ. കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സലിലകുമാരി അധ്യക്ഷത വഹിച്ചു. വനിത ശിശു ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. അനുപമ, ഗൈനക്കോളജിസ്റ്റ് ഡോ. തിരുവെങ്കിടേശ്വരി, മാതൃഭൂമി സീഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അമൃത സെബാസ്റ്റിയന്, സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ഡി. രാമദാസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പും നടത്തി.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|