| |
SEED NEWS |
|
| |
|
തരിശുഭൂമിയില്‍ കൃഷിചെയ്യാന്‍ 'സീഡ്' പ്രവര്‍ത്തകര്‍
Posted on: 28 Nov 2012
Posted By: knradmin
പയ്യന്നൂര്‍:വെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് ഇക്കോ ക്ലബ് അംഗങ്ങള്‍ തരിശിട്ട വയലില്‍ കൃഷിചെയ്യാന്‍ രംഗത്ത്. നാടന്‍ വിത്തിനത്തില്പ്പെട്ട 'അരിക്കിരായി' വിത്താണ് ഇതിനു വേണ്ടി ശേഖരിച്ചത്. വെള്ളൂര്‍ ചൂരത്തോട് വയലിലാണ് സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് പ്രകൃതികൃഷി ചെയ്യാന്‍ തീരുമാനിച്ചത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ.കരുണാകരന് മാസ്റ്റര്‍ മുളപ്പിച്ചെടുത്ത വിത്ത് കുട്ടികള്‍ക്ക് കൈമാറി. വിത്ത്വിതയ്ക്കല് ചടങ്ങിന് കെ.രവി മാസ്റ്റര്‍, കെ.വി.രാജന്, കെ.രവി, പ്രകാശന്, പി.ദാമോദരന്‍ എന്നിവര്‍ കോ ഓര്‍ഡിനേറ്ററെ സഹായിക്കാനെത്തിയിരുന്നു.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|