
| |
SEED NEWS |
|
| |
|
വാഴക്കുല സംഗീതശില്പവും വിളവെടുപ്പും
Posted on: 28 Nov 2012
Posted By: knradmin
തലശ്ശേരി: കാര്‍ഷിക സംസ്കൃതിയില്‍നിന്ന് പടിയിറങ്ങിയ കേരളീയന്റെ വര്‍ത്തമാനവും ചരിത്രവും ചര്‍ച്ചചെയ്ത് സംഗീതശില്പവും വിളവെടുപ്പുത്സവവും. മാതൃഭൂമി സീഡിന്റെയും സ്കൂള്‍ ഇക്കോ ക്ലബിന്റെയും നേതൃത്വത്തിലാണ് തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില വാഴക്കുല സംഗീതശില്പത്തിന്റെ അവതരണവും വാഴക്കുല വിളവെടുപ്പും നടന്നത്.
മലയപ്പുലയന്റെ വാഴക്കുല ജന്മിത്തത്തിന്റെ പത്തായപ്പുരയിലേക്ക് മാറ്റിയ കാലത്തെ അധികരിച്ചാണ് സംഗീതശില്പം. ചങ്ങമ്പുഴയുടെ വാഴക്കുലയില്‍നിന്ന് സമകാലിക കേരളത്തിന്റെ ഉപഭോഗ സംസ്കാരവും സംഗീതശില്പം അനാവരണംചെയ്യുന്നു.
സ്കൂളിലെ എട്ടാംതരം വിദ്യാര്‍ഥികളായ ആര്.ആതിര, അല്‍ക്ക അജയ്, കെ.ഹരിത, വിസ്മയ, എം.അഷിത, ഷഹാന പ്രശാന്ത്, പി.ബി.അപര്‍ണ, സി.പി.രാധിക എന്നിവരാണ് കലാരൂപം അവതരിപ്പിച്ചത്. 13 മിനുട്ട് ദൈര്‍ഘ്യമുള്ള സംഗീതശില്പം ചിട്ടപ്പെടുത്തിയതും ഇവര്‍തന്നെ. സ്കൂളിലെ അധ്യാപകനായ ഹരിപ്രസാദ് കടമ്പൂരിന്േറതാണ് രചന. ആലാപനം പ്രമോദ് ഗോവിന്ദും ആഖ്യാനം പി.കെ.രാജീവനും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.ഇ.രവിദാസും പ്രധാനാധ്യാപകന് പി.പി.സുരേന്ദ്രബാബുവുമാണ് മേല്‍നോട്ടംവഹിച്ചത്.
സ്കൂള്‍വളപ്പില്‍ വിളഞ്ഞ വാഴക്കുല ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വേദിയിലെത്തിച്ചാണ് പരിപാടിക്ക് തുടക്കമായത്. അഞ്ചാംതരം വിദ്യാര്‍ഥി വി.കെ.നിവേദാണ് ചെണ്ടമേളം ഒരുക്കിയത്. ഹരിപ്രസാദ്, ടി.കെ.ഷാജ് എന്നിവര്‍ വാഴക്കുല ഏറ്റുവാങ്ങി. വാര്‍ഡ് കൗണ്‍സിലര്‍ വാഴയില്‍ ലക്ഷ്മി പരിപാടി ഉദ്ഘാനംചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് സുനില്‍ബാബു വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ടി.ഇ.രവിദാസ്, പ്രധാനാധ്യാപകന് പി.പി.സുരേന്ദ്രബാബു, സ്റ്റാഫ് സെക്രട്ടറി എ.പി.രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഭാസ്കരന് തിക്കോടി ആമുഖപ്രഭാഷണം നടത്തി. ഇക്കോ ക്ലബ് കണ്‍വീനര്‍ പി.ശശിധരന് സ്വാഗതവും ഡോ. സി.കെ.മോഹനന് നന്ദിയും പറഞ്ഞു.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|