| |
SEED NEWS |
|
| |
|
കൊയ്ത്തുത്സവം സംഘടിപ്പിച്ചു
Posted on: 28 Nov 2012
Posted By: knradmin
കൊട്ടില: കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 'മാതൃഭൂമി' സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടത്തി. സമീപത്തെ വയലില്‍ ചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പ് പ്രധാനാധ്യാപകന് വി.ഗോപിനാഥന് ഉദ്ഘാടനം ചെയ്തു. ജൈവവളമുപയോഗിച്ച് നടത്തിയ കൃഷിയില്‍ നൂറുമേനി വിളവ് ലഭിച്ചു. കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെയായിരുന്നു വിളവെടുപ്പ്. കറ്റകള്‍ അടുത്തുള്ള കളത്തില്‍നിന്നും കുട്ടികള്‍ തന്നെ മെതിക്കുകയും ചെയ്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.നാരായണന്, അധ്യാപകരായ കെ.വി.രവീന്ദ്രന്, കെ.കുമാരന് എന്നിവര്‍ നേതൃത്വം നല്കി.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|