
| |
SEED NEWS |
|
| |
|
വൈക്കം വെസ്റ്റ് ഗവ: വി.എച്ച്.എസ്.എസ്. ല്‍ സീഡ് കൂട്ടായ്മയില്‍ പച്ചക്കറി കൃഷി
Posted on: 18 Dec 2012
Posted By: ktmadmin
വൈക്കം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെയും നേതൃത്വത്തില്‍ വൈക്കം വെസ്റ്റ് ഗവ: വി.എച്ച്.എസ്.എസ്. വളപ്പില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം വാര്‍ഡ് കൗണ്‍സിലര്‍ സണ്ണി എബ്രഹാം ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും ചേര്‍ന്ന് സ്കൂള്‍ വളപ്പിലെ 50 സെന്റ് സ്ഥലം യോഗ്യമാക്കിയാണ് കൃഷി നടത്തിയത്. അധ്യാപകരും കുട്ടികളും ചേര്‍ന്ന് കൃത്യമായ പരിചരണം നല്കിയപ്പോള് നൂറുമേനി വിളവാണ് ഉണ്ടായത്.
സ്കൂളിലെ ഉച്ചഭക്ഷണത്തിന് തങ്ങളുടെ കൃഷിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനാണ് തീരുമാനമെന്ന് പ്രിന്‍സിപ്പല്‍ പി.കെ. ഹരിദാസ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിത ജി. നായര്‍, പ്രിന്‍സിപ്പല്‍ പി.കെ. ഹരിദാസ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.ബി. സിന്ധു, കാര്‍ഷിക ക്ലബ്ബ് അംഗങ്ങളായ ജോയിസ് റോസ് തോമസ്, ജയലാല്‍, ശരത്, ശ്യാം, ഹരികൃഷ്ണന്, മനു, യദു കെ.കെ., ബിബിന്‍, മഞ്ചുമ, പ്രമോദ്, പ്രവീണ്‍, എസ്. അനന്ദു, അനുജ സജീവന്, വിനീത സി.എം., ആഷിത, അക്ഷയ്, പ്രശാന്ത് എ.ഒ., ജിബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|