
| |
SEED NEWS |
|
| |
|
പെരിങ്ങാശ്ശേരി സ്കൂളില്‍ കുട്ടികളുടെ കാര്‍ഷിക ചന്ത P
Posted on: 18 Dec 2012
Posted By: idkadmin
പെരിങ്ങാശ്ശേരി:പെരിങ്ങാശ്ശേരി ഗവ. ട്രൈബല്‍ എച്ച്.എസ്.എസ്സില്‍ കുട്ടികളുടെ കാര്‍ഷിക ചന്തയ്ക്ക് തുടക്കം.ഇനിമുതല്‍ വെള്ളിയാഴ്ച തോറും കുട്ടികളുടെ ചന്തയുണ്ടാവും.സ്കൂളില്‍ നടന്ന മാതൃഭൂമി-സീഡ്പ്രവര്ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഇത് നടന്നത്.പരീക്ഷാസമയമായതിനാല്‍ എല്‍.പി., യു.പി. കുട്ടികളാണ് ഇത്തവണ കാര്‍ഷിക ചന്തയില്‍ പങ്കെടുത്തത്.മത്തങ്ങ, പയര്‍ തുടങ്ങി മിക്ക പച്ചക്കറികളും കുട്ടികള്‍ എത്തിച്ചു. വീടുകളിലും സ്കൂള്‍ വളപ്പില്‍ വളര്ത്തിയവയും ഉണ്ടായിരുന്നു.
പ്രിന്‍സിപ്പല്‍ ജസീന്ത മാത്യുവിന്റെ അധ്യക്ഷതയില്‍ ഉടുമ്പന്നൂര്‍ കൃഷി ഓഫീസര്‍ സി.അനസ്, കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കലിന് കാര്‍ഷിക വിളകള്‍ നല്കി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് കൃഷി ഓഫീസര്‍ ആയിരം രൂപ കാഷ് അവാര്‍ഡും നല്കി. ഹെഡ് മിസ്ട്രസ് മീര എന്‍.എ., പി.ടി.എ. പ്രസിഡന്റ് സി.ഡി. ശാന്തന്, കാര്‍ഷിക ചന്ത കോ-ഓര്‍ഡിനേറ്റര്‍ മനോജ് ടി. ബഞ്ചമിന് എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഡ്സ് ഡയറക്ടര്‍ റോയി ശൗര്യംമാക്കല്‍, ട്രഷറര്‍ സജി മാത്യു തുടങ്ങിയവരും പങ്കെടുത്തു.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|