
| |
SEED NEWS |
|
| |
|
ലൗ പ്ലാസ്റ്റിക് പദ്ധതി മാതൃകാപരം-സി.ആര്.വിജയനുണ്ണി
Posted on: 18 Dec 2012
Posted By: ksgadmin
കൂത്തുപറമ്പ്: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള ലൗ പ്ലാസ്റ്റിക് സംരംഭം സംസ്ഥാനത്തിനുതന്നെ മാതൃകയാണെന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ സി.ആര്.വിജയനുണ്ണി പറഞ്ഞു. തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹൈസ്കൂളില്‍ ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ മൂന്നാംഘട്ട സംഭരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. നിര്‍മലഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ്ലെറ്റ് മാത്യു, സ്കൂള്‍ മാനേജര്‍ ആര്.കെ.രാഘവന്, പി.ടി.എ. പ്രസിഡന്റ് എ.പി.പുരുഷോത്തമന് എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക എ.കെ.പ്രമീള സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രാജന് നന്ദിയും പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനും വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന പദ്ധതിയാണ് ലൗ പ്ലാസ്റ്റിക്. ജില്ലയില്‍ ആറ് സ്കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്. മാഹിയിലും നിര്‍മലഗിരി കോളേജിലുമാണ് ഇതിനുപുറമെ പദ്ധതി നടക്കുന്നത്. സ്കൂളുകളില്‍നിന്ന് ശേഖരിച്ച് തരം തിരിച്ച പ്ലാസ്റ്റിക് ചേര്‍ത്തലയിലെ പെലിക്കന്‍ ഫൗണ്ടേഷനിലെത്തിച്ചാണ് പുനരുപയോഗിക്കുന്നത്. ഈസ്റ്റേണ്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|