| |
SEED NEWS |
|
| |
|
മാതൃഭൂമി സീഡും കൃഷിവകുപ്പും ചേര്‍ന്നൊരുക്കുന്ന പദ്ധതി എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്ത് എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം ജില്ലാതല ഉദ്ഘാടനം ഇന്ന്
Posted on: 18 Jan 2013
Posted By: ptnadmin
'എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്ത് - എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം' - മാതൃഭൂമി സീഡും സംസ്ഥാന കൃഷിവകുപ്പും ചേര്‍ന്ന് നടത്തുന്ന പദ്ധതി വെള്ളിയാഴ്ച ജില്ലയില്‍ തുടങ്ങും.
വിദ്യാര്‍ഥികള്‍ക്കിടയില്‍ കാര്‍ഷിക സംസ്കാരത്തിന്റെ വളര്‍ച്ചയും സ്വയംപര്യപ്തതയുമാണ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. തിരുവല്ല വിദ്യാഭ്യാസ ജില്ലാതല പദ്ധതി ഉച്ചയ്ക്ക് മൂന്നിന് വള്ളംകുളം ഗവണ്മെന്റ് യു.പി. സ്കൂളില്‍ പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റര് സി.ടി.വിജയാനന്ദന് അധ്യക്ഷത വഹിക്കും.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാതല പദ്ധതി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ജേക്കബ് കൊച്ചേരി അധ്യക്ഷത വഹിക്കും.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|