| |
SEED NEWS |
|
| |
|
എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറിവിത്ത്പദ്ധതിക്ക് തുടക്കമായി
Posted on: 19 Jan 2013
Posted By: ptnadmin
വള്ളംകുളം: കര്‍ഷകരുടെ വേഷത്തിലെത്തിയ കുട്ടികള്‍ പച്ചക്കറി വിത്തുകള്‍ ഏറ്റുവാങ്ങിയതോടെ മാതൃഭൂമി സീഡും കൃഷിവകുപ്പും ചേര്‍ന്ന് നടത്തുന്ന പച്ചക്കറിതോട്ടംപദ്ധതിക്ക് തുടക്കമായി.
എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്ത്, എല്ലാവിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടംപദ്ധതിയുടെ തിരുവല്ല വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടന ചടങ്ങായിരുന്നു വേദി. വള്ളംകുളം ഗവണ്മെന്റ് യു.പി. സ്കൂളില്‍ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അനില്‍ കുമാര്‍ വിദ്യാര്‍ഥികള്‍ക്ക് വിത്തുകള്‍ നല്കി.
ഹെഡ്മാസ്റ്റര് സി.റ്റി. വിജയാനന്ദന് അധ്യക്ഷത വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ അന്നമ്മ ടി.ബേബി, സീനിയര്‍ അസിസ്റ്റന്റ് എം.കെ. എല്‍സി. മാതൃഭൂമി സീഡ് ജില്ലാ എക്സിക്യൂട്ടീവ് ആര്. നിതിന്‍ എന്നിവര്‍ പ്രസംഗിച്ചു.
പയര്‍, വെണ്ട, മത്തന്‍, ചീര എന്നിവയുടെ വിത്തുകളാണ് വിതരണം ചെയ്തത്. പദ്ധതിയുടെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച രണ്ടിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|