| |
SEED NEWS |
|
| |
|
പച്ചക്കറിക്കൃഷിയില്‍ പച്ച ലൂര്‍ദ്മാതാ സീഡ് യൂണിറ്റിന് നൂറുമേനി
Posted on: 19 Jan 2013
Posted By: alpadmin
എടത്വ: പച്ചക്കറിക്കൃഷിയില്‍ പച്ച ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന് നൂറുമേനി വിളവ്. സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരത്ത് ചീര, പയര്‍, കാന്താരി, പടവലം, വെള്ളരി, വെണ്ട, പാവല്‍ തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്തിരുന്നത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ പിന്റു ഡി. കളരിപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ പി.സി. പൈലോ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന കൃഷിയില്‍, വിത്തിടീല്‍ മുതല്‍ വിളവെടുപ്പ് വരെ നടത്തിയത് സീഡ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളാണ്.
നൂറ് ചാക്കുകളിലാണ് കാന്താരി കൃഷി നടത്തിയത്. ആദ്യഘട്ട പച്ചക്കറി വിളവെടുപ്പില്‍ അയ്യായിരം രൂപയുടെ പച്ചക്കറി ലഭിച്ചതായി സീഡ് കോ-ഓര്‍ഡിനേറ്റര്‍ പിന്റു പറഞ്ഞു. രണ്ടാംഘട്ട വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സീഡ് സംഘം.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|