| |
SEED NEWS |
|
| |
|
സുജലം -2013 പദ്ധതിക്ക് തുടക്കമായി
Posted on: 21 Jan 2013
Posted By: idkadmin
വലിയതോവാള:മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി 'സുജലം -2013' പദ്ധതിക്ക് വലിയതോവാള ക്രിസ്തുരാജാ സ്കൂളില്‍ തുടക്കമായി. ജലസ്രോതസ്സുകളെക്കുറിച്ചുള്ള സര്‍വ്വേയുടെ ഭാഗമായി പുഴകള്‍, തോടുകള്‍ എന്നിവയുട വിവരങ്ങള്‍ ശേഖരിച്ചാണ്പദ്ധതിക്ക് തുടക്കമിട്ടത്.
ജലം ജീവനും ശക്തിയുമാണ്. ജലമില്ലെങ്കില്‍ മനുഷ്യനും ജീവനുമില്ല എന്ന തിരിച്ചറിവ് കുട്ടികള്‍ക്ക് മനസ്സിലാക്കാനും ജലത്തെ സ്നേഹിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുകയുമാണ് 'സുജലം 2013' ലക്ഷ്യമിടുന്നത്. അശുദ്ധമായ ജലസ്രോതസ്സുകളെ ശുദ്ധീകരിച്ച് സംരക്ഷിക്കുക, ജലത്തിന്റെ ദുര്‍വിനിയോഗം തടയുക, എന്നീ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കായി ക്ലാസ്സുകളും ചിത്രപ്രദര്‍ശനങ്ങളും പദ്ധതിയിലുണ്ട്.ഒരുവര്‍ഷം നീളുന്ന പദ്ധതിക്ക് സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബിനു സെബാസ്റ്റിയനാണ് നേതൃത്വം നല്‍കുന്നത്.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|