
| |
SEED NEWS |
|
| |
|
മാതൃഭൂമി സീഡ് പച്ചക്കറിവിത്ത് വിതരണ ഉദ്ഘാടനം
Posted on: 24 Jan 2013
Posted By: alpadmin
മാവേലിക്കര: മാതൃഭൂമി സീഡ് പദ്ധതി സംസ്ഥാന കൃഷിവകുപ്പുമായി ചേര്‍ന്ന് നടത്തുന്ന 'എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്ത്, എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം' പദ്ധതി മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ തുടങ്ങി.
ചെട്ടികുളങ്ങര ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ചെട്ടികുളങ്ങര കൃഷി ഓഫിസര്‍ പ്രിയ കെ.നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികളില്‍ പഠനത്തോടൊപ്പം കാര്‍ഷിക അഭിരുചിയും വളര്‍ത്തിയെടുക്കണമെന്ന് പ്രിയ കെ.നായര്‍ പറഞ്ഞു.
ചെട്ടികുളങ്ങര ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് സി. ത്യാഗരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ പി.ടി.എ. വൈസ്പ്രസിഡന്റ് ആര്. ഉണ്ണിക്കൃഷ്ണന്, സ്റ്റാഫ് സെക്രട്ടറി കെ. ശ്രീകുമാരി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. വിനോദ്കുമാര്‍, സീഡ് ജില്ലാ എക്സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍, മാവേലിക്കര വിദ്യാഭ്യാസ ജില്ലാ എസ്.പി.ഒ.സി. പി.നന്ദകുമാര്‍, സ്കൂള്‍ സീഡ്ക്ലബ് ലീഡര്‍ അഖില്‍ പ്രസാദ്, ആര്. ശ്യാംരാജ്, ഡെന്നി ഡാനിയല്‍, അഭിജിത് രവി, ആദിനാരായണന്, രാകേഷ് കൃഷ്ണ, അരുണ്‍ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|