
| |
SEED NEWS |
|
| |
|
അടൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് പോലീസ് പ്രവര്‍ത്തനം തുടങ്ങി
Posted on: 28 Jan 2013
Posted By: ptnadmin
അടൂര്‍:അടൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി - സീഡ് പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി സീഡ് പോലീസ് പ്രവര്‍ത്തനം തുടങ്ങി.
സ്റ്റുഡന്റ് പോലീസ് മുന്‍ ജില്ലാ നോഡല്‍ ഓഫീസറും പത്തനംതിട്ട ഡിവൈ.എസ്.പി.യുമായ ആര്. ചന്ദ്രശേഖരപിള്ള ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി. പ്രകാശ് അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി വിദ്യാലയങ്ങളില്‍ മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതി പ്രശംസനീയമാണെന്ന് ചന്ദ്രശേഖരപിള്ള പറഞ്ഞു. ഭാരതീയ സംസ്കാരത്തിലധിഷ്ഠിതമായ ജീവിതരീതി പിന്തുടര്ന്നാല് സമൂഹം നേരിടുന്ന മലിനീകരണം, ജീവിതശൈലീ രോഗങ്ങള്‍ പോലുള്ള പല പ്രശ്നങ്ങളും പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ കെ.പി. സുഗതന്, ഹെഡ്മിസ്ട്രസ് കെ. ഗിരിജാമണി, സീഡ് ജില്ലാ എക്സിക്യൂട്ടീവ് ആര്. നിധിന്, സീഡ് കോ - ഓര്‍ഡിനേറ്റര്‍ പി.ആര്. ഗിരീഷ്, എസ്. ഹക്കീം, വിദ്യ പി.വി., ആര്. ശ്രീലത, അശ്വതി എന്നിവര്‍ പ്രസംഗിച്ചു.
മണല്‍വാരല്‍, മാലിന്യനിക്ഷേപം, ജലമലിനീകരണം, ട്രാഫിക് പ്രശ്നങ്ങള്‍ തുടങ്ങിയവ കണ്ടെത്തി അധികൃതരെ അറിയിക്കുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയുമാണ് സീഡ്പോലീസിന്റെ ദൗത്യം.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|