| |
SEED NEWS |
|
| |
|
പരിസ്ഥിതി ബോധവത്കരണവുമായി സീഡ് പോലീസ്
Posted on: 29 Jan 2013
Posted By: ptnadmin
പന്തളം:പരിസ്ഥിതി നിയമങ്ങളെയും അത് പാലിക്കേണ്ട ആവശ്യകതകളെയുംപറ്റി കുട്ടികളെ ബോധവാന്മാരാക്കാന് സീഡ് പോലീസ് രംഗത്തെത്തി. പൂഴിക്കാട് ഗവണ്മെന്റ് യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരാണ് പച്ചക്കറി കൃഷിയ്ക്കും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വംനല്കുന്നത്.
പരിസ്ഥിതിയെ സംരക്ഷിച്ചുനിര്ത്തിയില്ലെങ്കില് അത് കുടിവെള്ളവും പ്രാണവായുവുംവരെ ഇല്ലാതാക്കും. പരിസ്ഥിതി പ്രശ്നങ്ങളില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോഴുണ്ടാകുന്ന ശിക്ഷാനടപടികള്‍ എന്നിവയെപ്പറ്റി നടത്തിയ ബോധവത്കരണ ക്ലാസ് പന്തളം ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ. ഡി.എന്‍.തൃദീപ് ക്ലാസ്സെടുത്തു. പ്രഥമാധ്യാപകന് ജി.ഗോപിനാഥപിള്ള സീഡ് കോ-ഓര്‍ഡിനേറ്റര്‍ വിജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്കി.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|