
| |
SEED NEWS |
|
| |
|
മാതൃകയായി സീഡ്ക്ലബ്ബിന്റെ പച്ചക്കറിത്തോട്ടം
Posted on: 29 Jan 2013
Posted By: alpadmin
ചേര്‍ത്തല: മറുനാട്ടില്‍നിന്ന് കീടനാശിനികള്‍ തളിച്ചെത്തുന്ന പച്ചക്കറികളുടെ ഉപഭോഗം പരമാവധി ഒഴിവാക്കി. ഉച്ചഭക്ഷണപദ്ധതിക്കായി സ്കൂളില്‍ത്തന്നെ പച്ചക്കറിക്കൃഷി നടത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും നാടിന് മാതൃകയാകുന്നു. വയലാര്‍ രാമവര്‍മ്മ സ്മാരക ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സഹകരണത്തോടെ പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്.സ്കൂളിലെ ഉച്ചഭക്ഷണത്തിന് വിഭവസമൃദ്ധിയേകുന്നത് തോട്ടത്തിലെ ജൈവ പച്ചക്കറികളാണ്. മാതൃഭൂമി സീഡ്ക്ലബ് കോ-ഓര്‍ഡിനേറ്ററും കാര്‍ഷിക ക്ലബ് കണ്‍വീനറുമായ താഹിറാബീവിയാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
മാതൃഭൂമി സീഡ് പരിസ്ഥിതിക്ലബ്, കാര്ഷികക്ലബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ് പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്.
ചീര, പാവല്‍, പടവലം, വെണ്ട, പയര്‍, പീച്ചില്‍ എന്നിവയാണ് മുഖ്യകൃഷികള്‍. വയലാര്‍ കൃഷിഭവന്റെ പച്ചക്കറിവികസനപദ്ധതിയിലും സ്കൂളിലെ പച്ചക്കറിത്തോട്ടം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃഷിഓഫീസര്‍ ഐഷ ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|