| |
SEED NEWS |
|
| |
|
ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസ്: കൂത്തുപറമ്പ് ഹൈസ്കൂളിന് പുരസ്കാരം
Posted on: 29 Jan 2013
Posted By: knradmin
കൂത്തുപറമ്പ്: സംസ്ഥാന സര്ക്കാറിന്റെതുള്പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ കൂത്തുപറമ്പ് ഹൈസ്കൂള്‍ സീഡ് ക്ലബിന് വീണ്ടും അംഗീകാരം.
കൃഷി-വിദ്യാഭ്യാസ- പരിസ്ഥിതി വകുപ്പുകള്‍ അഗ്രിഫ്രണ്ട്സുമായി ചേര്‍ന്ന് തിരുവനന്തപുരം മ്യൂസിയത്തില്‍ നടത്തിയ ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസ്സിലാണ് സംസ്ഥാനത്തെ മികച്ച കാര്‍ഷിക വിദ്യാലയമായി സ്കൂളിനെ തിരഞ്ഞെടുത്തത്. സ്കൂള്‍വളപ്പില്‍ വിദ്യാര്‍ഥികള്‍ വിളയിച്ച വിവിധ കാര്‍ഷിക വിളകളുടെ പ്രദര്‍ശനം, കൃഷി ചിത്രീകരണം, കൃഷിയിലെ നാട്ടറിവുകള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നിര്‍ണയം നടന്നത്. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്, കൃഷിമന്ത്രി കെ.പി.മോഹനന്, എകൈ്സസ് മന്ത്രി കെ.ബാബു എന്നിവര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. വിദ്യാര്‍ഥികളായ വിഷ്ണുഭരത്, മഞ്ജുശ്രീ, അനുശ്രീ, അഖിലേഷ്, അഭിജിത്ത്, വൈഷ്ണവി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സീഡ് കോ ഓര്‍ഡിനേറ്റര്‍ കുന്നുമ്പ്രോന്‍ രാജന് പ്രോജക്ട് ഗൈഡ് ആയിരുന്നു.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|