Article

മഞ്ഞിൽ വിരിയുന്ന ആപ്പിൾ പൂക്കൾ

മഞ്ഞ് വീഴ്ച പതിവിലും കനത്തിരിക്കുന്നു.കൊടും ശൈത്യക്കാറ്റും വീശിയടിക്കുകയാണ്.സുന്ദ൪ദാനിലെ ജനങ്ങളെല്ലാം ആശങ്കയിലാണ്.ഹിമാലയ൯ താഴ്വരയിലെ വളരെ മനോഹരമായ ഗ്രാമമാണ് സുന്ദ൪ദാ൯.കന്നുകാലിമേയ്ക്കലും ആപ്പിൾ കൃഷിയുമാണ് ഇവിടുത്തെ പ്രധാന വരുമാന മാ൪ഗം.ദിവസങ്ങളോളം അടുപ്പിച്ചുള്ള കനത്ത മഞ്ഞുവീഴ്ചയും ശൈത്യക്കാറ്റും കാരണം ഇവിടുത്തെ ജനങ്ങൾ വളരെ ബുദ്ധിമുട്ടിയിരിക്കുകയാണ്.പശുക്കളും ചെമ്മരിയാടുകളും പട്ടിണിയിലാണ്.ആപ്പിൾ മരങ്ങളും പൈ൯ മരങ്ങളും ശക്തമായ കാറ്റിൽ ഒടിഞ്ഞു വീണിരിക്കുന്നു.ശൈത്യകാലത്തി൯െറ കാഠിന്യം അല്ലാതെന്തു പറയാ൯.മഞ്ഞുവീഴ്ചയേക്കാൾ അസഹനീയം അതിശക്തമായ ശൈത്യക്കാറ്റാണ്.മഞ്ഞുവീഴ്ച എങ്ങനെയും സഹിക്കാം.പക്ഷേ,കാറ്റാണ് പ്രശ്നം.റോഡിലും മറ്റും വീണുകിടക്കുന്ന മഞ്ഞെല്ലാം നീക്കിയാൽ മാത്രമേ റോഡ് സഞ്ചാരയോഗ്യമാകുകയൊള്ളു.
കാറ്റ് ഒന്നു ലഭിക്കുമ്പോൾ മാത്രമേ പുറത്തിറങ്ങാ൯ സാധിക്കൂ എന്ന അവസ്ഥയായി.ഇവിടെ ഈ കനത്ത മഞ്ഞുവീഴ്ച ഒരാഴ്ച കൂടി നീണ്ടേക്കാം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി൯െറ നിഗമനം.
എന്തൊക്കെയായാലും നീണ്ടു നിവ൪ന്നു കിടക്കുന്ന മഞ്ഞി൯െറ വെള്ള പരവതാനി കാണാൻ നല്ല ഭംഗിയാണ്.ആപ്പിൾ തോട്ടങ്ങൾക്ക് പുറമേ ഇവിടെ മുന്തിരി തോപ്പുകൾ കൂടിയുണ്ട്.ശൈത്യക്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും ഇല്ലാത്തപ്പോൾ ആ മുന്തിരി തോപ്പുകളിലൂടെ നടക്കുന്നത് വല്ലാത്തൊരു അനുഭവമാണ്.ഇവിടുത്തെ ജനജീവിതം സാധാരണമാണ് .ഇവിടെ പാവപ്പെട്ടവനെന്നോ,പണക്കാരനെന്നോ,ഹിന്ദുവെന്നോ, ക്രിസ്ത്യാനിയെന്നോ,,ബുദ്ധമതക്കാരനെന്നോ, ജൈനമതക്കാരനെന്നോ ,മുസ്ലീമെന്നോ ഉള്ള വ്യത്യാസമില്ല.എല്ലാവരും ഒന്ന്.വളരെ ശാന്തമായ അന്തരീക്ഷമാണിവിടുത്തേത്.
അങ്ങനെ കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ശൈത്യക്കാറ്റ് അവസാനിച്ചു.മഞ്ഞ് വീഴ്ചയുടെ ശക്തിയും കുറഞ്ഞു.ആളുകളൊക്കെ അവരവരുടെ ജോലിയിൽ മുഴുകിയിരിക്കുകയാണ്.കുറച്ചുപേർ ചെമ്മിരിയാട്ടിൻ പറ്റത്തെ മേയ്ക്കുന്നു.കുറച്ചുപേ൪ തോട്ടങ്ങളിലാണ്.ഇവിടുത്തെ അന്തരീക്ഷം പഴയതുപോലെ ശാന്തമായി.ആപ്പിൾ തോട്ടങ്ങളിലെ ചുവന്ന ആപ്പിൾ കുലകൾ ഇളം കാറ്റിലങ്ങനെ ആടികൊണ്ടിരുന്നു.


അരുണിമ എ൯.എസ്, ക്ലാസ്:9, ജി.എച്ച്.എസ്, നാരങ്ങാനം,

April 28
12:53 2020

Write a Comment