Article

മേല്‍ക്കൂര ഇവിടെ പരിസ്ഥിതി സൗഹൃദം

വീട് ഓരോ മലയാളികളുടെയും ഒരു സ്വപ്നമാണ്. എത്ര ചിലവുവന്നാലും വീട് ഭംഗിയാക്കുക എന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. എന്നാൽ ഭംഗിയിലുപരി പ്രകൃതിയോട് ഇണങ്ങിയ ഒരു വീട് എന്ന സ്വപ്നം കാണുന്നവർ കുറവാകും. വീട് പുതിയതാണെങ്കിലും പഴയതാണെങ്കിലും ടെറസിനു മുകളിൽ ട്രെസ്സിടുക എന്നത് ഒരു ഫാഷൻ ഭ്രമം പോലെ നമുക്ക് ഇന്ന് കാണാം. അവിടെയാണ് ഒരു പരിസ്ഥിതി സൗഹൃദ മേൽക്കൂരയുടെ പ്രസക്തി വർധിക്കുന്നത്.

ഒരു കാലത്തു നമ്മുടെ നാട്ടിലും പരിചിതമായിരുന്നു ഇത്തരം ഹരിതമേൽക്കൂരകൾ. ഓലമേഞ്ഞ മേല്‍ക്കൂരയും പുല്ലുമേഞ്ഞ മേല്‍ക്കൂരയും നമുക്ക് പരിചിതവുമാണ്. എന്നാല്‍ സ്‌കാന്‍ഡിനേവിയക്കാരുടെ ഹരിത മേല്‍ക്കൂര ഇതില്‍ നിന്നും വ്യത്യസ്തമാണ്. വൈവിധ്യമാര്‍ന്ന പ്രാദേശിക പുല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇത്തരം മേല്‍ക്കൂരകള്‍ക്ക് വേരുപിടിക്കാന്‍ പ്രതലം, ജലസേചന സംവിധാനങ്ങള്‍ തുടങ്ങിയവ ശാസ്ത്രീയമായാണ് അവര്‍ ഒരുക്കുന്നത്. മഴവെള്ളത്തെ സ്വാംശീകരിക്കുന്നത് കൂടാതെ തണുപ്പ് കാലത്തും ചൂടുകാലത്തും മിതമായ കാലാസ്ഥ ഒരുക്കുവാന്‍ ഇത്തരം ഹരിത മേല്‍ക്കൂരകള്‍ക്ക് കഴിയും. കാലാവസ്ഥാ വ്യതിയാനം, വായൂ മലിനീകരണം എന്നിവ കുറച്ച് ആരോഗ്യകരമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനൊപ്പം നാടിന്റെ മനോഹാരിതയ്ക്ക് മിഴിവേകാനും ഈ ഹരിത മേല്‍ക്കൂരയ്ക്ക് കഴിയും. സ്‌കാന്‍ഡിനേവിയക്കാര്‍ക്ക് ഹരിത മേല്‍ക്കൂര ഒരു ഹരമാണ്. സ്വപ്‌നതുല്യമായ ഇത്തരം കൊച്ചുവീടുകള്‍ക്ക് ഹരിത മേല്‍ക്കൂര ഒരുക്കുമ്പോള്‍ മികച്ചവയ്ക്ക് സമ്മാനം നല്‍കുവാന്‍ സ്‌കാന്‍ഡിനേവിയന്‍ ഗ്രീന്‍ റൂഫ് അ സോസിയേഷന്‍ മുന്‍കൈ എടുക്കുന്നു.

Alappuzha


Amrutha Sebastian

July 08
12:53 2016

Write a Comment