Article

പ്രിയ ഗുരു APJ കെടാവിളക്കായ്

പ്രിയ ഗുരു APJ കെടാവിളക്കായ്



ഒരു കുഞ്ഞു പൂവിലും നിറയുമൊരറി വായ്
ഹൃദയത്തിൻ നന്മയായ് നീ വന്നു
ഞങ്ങൾതൻഹൃത്തിൽമരിക്കില്ലൊരിക്കലും
നിറയുമാ ചൈതന്യം എന്നുമെന്നും

വാക്കായ്,വരികളായ്ശാസ്ത്രസത്യങ്ങൾ
നീയെന്നും ഞങ്ങൾക്കായ് പകർന്നു തന്നു
അങ്ങുകൊളുത്തിയദീപംകെടാതെന്നും
ഞങ്ങളീ പ്രഥ്വിയെ കാത്തു കൊള്ളാം

വഴി നടത്തൂ മഹാത്മാവേ
വഴി നടത്തൂ പ്രിയ ഗുരുവേ

നാമങ്ങൾ, സ്ഥാനങ്ങൾ എത്രയെത്ര
നിൻ നാമമെത്തിച്ചേരുന്നിടം
ആരുമാരും നിനക്കന്യരല്ലാ
ജാതി മത വർണഭേദമില്ല


കുട്ടികൾ തന്നുടെ ആത്മാവിലെന്നോ
അക്ഷരമായി നിറഞ്ഞവനേ "
(ഒരു കുഞ്ഞു)


പ്രിയ ഗുരു APJ കെടാവിളക്കായ്

July 20
12:53 2018

Write a Comment