Article

പ്രളയാനന്തരം വളര്‍ച്ചയും വരള്‍ച്ചയും

പ്രകൃതിയുടെ നിലനില്‍പ്പിലാണ് മനുഷ്യനടക്കമുള്ള സര്‍വ്വചരാചരങ്ങളുടെയും അതിജീവനമെന്ന് നമ്മള്‍ വ്യക്തമായി തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ ഇരകളായ എല്ലാവര്‍ക്കും ജഗദീശ്വരന്‍ അതിജീവനത്തിന്റെ കാരുണ്യം പകരട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം. സര്‍ക്കാരിന്റെയും, സന്നദ്ധസംഘടനകളുടെയും, പൊതുപ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും കാര്യക്ഷമമായ ഇടപെടല്‍ ഈ ദുരന്തസമയത്ത് വളരെയധികം പ്രയോജനം ചെയ്തു. കുറെയേറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു.
ആദിമകാലത്തില്‍ പ്രകൃതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണത്തിലായിരുന്നു മാനവസംസ്‌കാരത്തിന്റെ വളര്‍ച്ച. എന്നാല്‍ പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും അശാസ്ത്രീയവും ആര്‍ത്തിയോടെയും ചൂഷണം ചെയ്തതിന്റെ തിരിച്ചടികൂടിയാണ് ഇപ്പോള്‍ കേരളം അനുഭവിച്ച പ്രളയദുരന്തം. ഇതൊരു പാഠമാണ്, തിരിച്ചടിയാണ്. നവകേരള സൃഷ്ടിക്കൊരുങ്ങുന്ന നമ്മുടെ സര്‍ക്കാരിന് പിന്തുണ ഈ അവസരത്തില്‍ അത്യന്താപേക്ഷിതമാണ്. പ്രകൃതിയോടിണങ്ങുന്നതും ശാസ്ത്രീയവുമായതുമായ രീതിയില്‍വേണം പുനര്‍ നിര്‍മാണവും പുനരധിവാസവും അടങ്ങുന്ന പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍. അല്ലാത്തപക്ഷം അത് സാമൂഹികവും ദൈവീകവുമായ തിന്മയായി തീരും. പ്രളയാനന്തരം സര്‍ക്കാരും മറ്റു സംഘടനകളും ചേര്‍ന്നുനടത്തുന്ന വളര്‍ച്ചയിലേക്കുള്ള പ്രവര്‍ത്തനങ്ങളില്‍ നാം ഓരോരുത്തരും കൈകോര്‍ത്ത് കേരള മോഡല്‍ ഉയര്‍ത്തിപ്പിടിക്കുകയും വേണം.
മൂന്ന് തരത്തിലുള്ള ദുരന്തമാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്.
(1) അതിശക്തമായ മഴയും അതോടനുബന്ധമായ വെള്ളപ്പൊക്കവും
(2) ഉയര്‍ന്ന പ്രദേശങ്ങളായ ഇടുക്കി, വയനാട് മുതലായ ജില്ലകളിലുണ്ടായ മണ്ണിടിച്ചില്‍
(3) അണക്കെട്ടുകള്‍ തുറന്നതിന്റെ പേരില്‍ തോടുകളിലും നദികളിലുമുണ്ടായ ശക്തമായ വെള്ളപ്പാച്ചില്‍
ഉയര്‍ന്ന പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ ശ്രദ്ധയില്‍പ്പെട്ട ചില കാര്യങ്ങള്‍
(1) കട്ടിയായ പാറകള്‍ക്ക് സമീപമുള്ള മണ്ണിന്റെയും ഉരുളന്‍ കല്ലുകളുടെയും സാന്നിദ്ധ്യം, കട്ടിയായ പാറയ്ക്കുമുകളില്‍ പെയ്ത ശക്തിയായ മഴ ഈ മണ്ണിന്റെയും ഉരുളന്‍ കല്ലുകളുടെയും അടിയില്‍ പ്രവേശിക്കുകയും അവ താഴെക്ക് പതിക്കുകയും ചെയ്തു.
(2) ചില സ്ഥലങ്ങളില്‍ ചെറിയ അരുവികള്‍ രൂപപ്പെടുകയും അവയിലൂടെ വെള്ളം ഊര്‍ന്നിറങ്ങുകയും ചെയ്യുന്നു
(3) 'കേക്ക് കട്ടിം' പോലുള്ള മണ്ണെടുപ്പ് ഉരുള്‍പൊട്ടലിന്റെ ആക്കം കൂട്ടി.
പ്രളയാനന്തരം സംഭവിക്കാന്‍ സാധ്യതയുള്ള ചില കാര്യങ്ങള്‍:
(1) അതിശക്തമായ വെള്ളപ്പാച്ചിലിന്റെ വേഗതയും (Run of speed), കുത്തിയൊലിപ്പും തോടികളിലൂടെയും നദികളിലൂടെയുമുള്ള മണ്ണിന്റെയും മണലിന്റെയും അളവില്‍ കുറവുവരുത്തി. ഇതു നദികളിലെ Water absorption ല്‍ കുറവുണ്ടാക്കി.
(2) അതിശക്തമായ മഴയും മഴത്തുള്ളികളുടെ വലിപ്പവും (Rain drop impact) മണ്ണൊലിപ്പിന്റെ വ്യാപ്തി കൂട്ടുകയും മേല്‍ മണ്ണിനെ നഷ്ടപ്പെടുത്തുകയും ചെയ്തു.
(3) കുറേ ദിവസം നീണ്ടുനിന്ന അതിശക്തമായ മഴ വിളകളായ നെല്ല്, വാഴ, പച്ചക്കറികള്‍, കാപ്പി, കുരുമുളക്, തേങ്ങ, കവുങ്ങ്, ഏലം എന്നിവയുടെ ഉല്പാദനത്തെ സാരമായി ബാധിക്കും.
(4) മണ്ണിന്റെ അളവുകുറഞ്ഞതിനാല്‍ വെള്ളം സംരക്ഷിച്ചിരുന്ന മേല്‍മണ്ണിന്റെ (water holding capacity) കുറവും, അവ സംരക്ഷിച്ചിരുന്ന ഈര്‍പ്പത്തിന്റെ (moisture retention) കൃഷികളെയും, സൂക്ഷ്മാണുക്കളെയും മറ്റും ബാധിച്ചു.
* ജലസമൃദ്ധിക്കായി അവയുടെ സ്‌ത്രോതസ്സുകള്‍ തിരിച്ചേല്‍പ്പിക്കുക, നമ്മുടെ കാരണവന്മാര്‍ സൃഷ്ടിച്ചുനല്‍കിയ പഴയ കുളങ്ങളും തോടുകളും അവയുടെ പൂര്‍ണരൂപത്തില്‍ തിരിച്ചേല്‍പ്പിക്കുകയും അവയുടെ (water storage capacity ഉയര്‍ത്തുകയും ചെയ്യുക.
* ഈ പ്രളയം കുറേയേറെ കുളങ്ങളിലും ഡാമുകളിലും മണ്ണുമൂടിയിട്ടുണ്ട്. അവ മാറ്റി കുളങ്ങളുടെയും, ഡാമുകളുടെയും storage capacity വര്‍ധിപ്പിക്കുക.
* കുട്ടനാടുപോലുള്ള പ്രദേശങ്ങളില്‍ വീട് നിര്‍മിക്കുന്നത് 'Stitts' നു മുകളില്‍ ചെയ്താല്‍ അവ സുരക്ഷിതമായി നില്‍ക്കും.
* കുട്ടനാട്ടില്‍ breads ആയിട്ടുള്ള ബണ്ടുകള്‍ റിപ്പയര്‍ ചെയ്യുകയും പാടശേഖരങ്ങളെ സംരക്ഷിക്കുകയും ചെയ്യുക
* തുറസ്സായ സ്ഥലങ്ങളില്‍ ബണ്ടുകള്‍ നിര്‍മിക്കുകയും നെല്‍കൃഷി പ്രോത്സാഹിപ്പിക്കുകയും വഴി മണ്ണു ജലസംരക്ഷണം ശക്തിയാക്കും. ജൈവ രീതിയില്‍ ഒറ്റ ഞാന്‍ കൃഷി ചെയ്യുന്നത് മണ്ണിന്റെ ഫെര്‍ട്ടിലിറ്റി വര്‍ധിപ്പിക്കുയും, ഗുണനിലവാരമുള്ള കൃഷി സമ്പ്രദായം തിരിച്ചുവരുകയും ചെയ്യും.
* തോടുകളിലും, നദികളിലും subsurface barrier/dyke നിര്‍മിക്കുകവഴി മണല്‍ സംരക്ഷണവും, ജല സംരക്ഷണം സാധ്യമാക്കുന്നു. subsurface dyke ന്റെ ഉയര്‍ 2 മീറ്ററില്‍ കൂടുതലാവാതെ നോക്കണം.
* ചെറിയ അരുവികളില്‍ gully pluse പോലുള്ളവ നിര്‍മിച്ച് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക, ഇതുപ്രകാരം മണ്ണൊലിപ്പ് തടയാനും സാധിക്കും.
* ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രത്യേകിച്ച് loose മണ്ണുള്ള പ്രദേശങ്ങളില്‍ മണ്ണുജല സംരക്ഷണം നടത്തുന്നത് പ്രത്യേകം ശ്രദ്ധിക്കുക. ശാസ്ത്രീയ രീതിയില്‍ പഠനത്തിനുു വിധേയമാക്കി മാത്രം അവ ചെയ്യുക.
* കുളങ്ങളുടെയും തോടുകളുടെയും നദികളുടെയും അരികില്‍ ധാരാളം വിവിധ ഇനം മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക.
* ജൈവകൃഷി വ്യാപിപ്പിക്കുന്ന പ്രകാരം ജീവാണുക്കളുടെ സംരക്ഷണവും വിഷരഹിത ഭക്ഷണ വര്‍ഗങ്ങളും ഭൂമിയുടെയും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യവും സംരക്ഷിക്കുന്നു.
* ഉയര്‍ന്ന ലൂസ് മണ്ണുള്ള പ്രദേശങ്ങളില്‍ (ഇടുക്കി, വയനാട്) കേക്ക് കട്ടിങ് രീതിയിലുള്ള മണ്ണെടുക്കല്‍ നിര്‍ത്തലാക്കുക, പുതിയ കെട്ടിടങ്ങള്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കുശേഷം മാത്രം നിര്‍വഹിക്കുക.
* കടുത്ത പാറയും, മണ്ണും ഉരുളന്‍ കല്ലുകളുമുള്ള പ്രദേശങ്ങളില്‍ നിര്‍മാണം വളരെ ശ്രദ്ധാപൂര്‍വം നടത്തുക.
*early warning system നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി അതിന്‍പ്രകാരം തീരുമാനങ്ങളെടുക്കുക
* ജൈവ വൈവിധ്യം എല്ലായിടങ്ങളിലും പ്രോത്സാഹിപ്പിക്കുക
* മണ്ണ് ഇടക്കുന്ന കപ്പ, കാച്ചില്‍, ചേന എന്നീ കൃഷികള്‍ നടത്തുമ്പോള്‍ 'STRIP Cropping) നടത്തുന്നത് മണ്ണൊലിപ്പിനെ തടയും.
* മണ്ണൊലിപ്പ് നടക്കുന്ന ഉയര്‍ന്ന പ്രദേശങ്ങളിലുള്ള റോഡരികില്‍ 'Geotextiter' സംരക്ഷണം നല്‍കുക.
*പുതുതായി നിര്‍മിക്കുന്ന വീടുകളില്‍ ജലസംഭരണികളും water recharging, well recharging ഉം ജൈവരീതിയില്‍ കുടുംബകൃഷിയും നിര്‍ബന്ധമാക്കുക.
* ഉയര്‍ന്ന പ്രദേശങ്ങളില്‍ അരുവികള്‍ക്കടുത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിക്കുക.


Dr. Haridas V R (Team Leader- Environment Management division of Caritas India, New Delhi)

September 21
12:53 2018

Write a Comment