Article

കോവിഡിനോട്.....

കോവിഡിനോട്.....

നീരാളിക്കൈകൾ നീട്ടി നീട്ടി
ഭൂലോകപ്പായലായെത്തി നോക്കി
കടുവയെ പിടിക്കും കിടുവയായി
ലോകം വിറപ്പിക്കും കോവിഡെത്തി...

വികസിത സംസ്കാര ഭൂഖണ്ഡത്തിൽ
സഞ്ചിതമായി നീ കാർന്നു നിൽക്കേ
അവലംബമില്ലാതെ കേണു നിൽക്കും
മർത്ത്യ സഹോദര സഞ്ചയങ്ങൾ...

ജനതതൻ ജീവനെടുത്തിടുന്നോ?
ജനതതി കേണു വിളിച്ചിടുന്നോ?
മരണമെത്തുന്നതിൻ മുമ്പുതന്നെ
കുഴിമാടമൊന്നു കുഴിച്ചിടുന്നോ?

വികസന ഭൂവെന്നഹങ്കരിച്ചു ഞങ്ങൾ
വികസനപ്പാതയിൽ സഞ്ചരിച്ചൂ..
ആകാശഗോളങ്ങളെണ്ണിയെണ്ണി
ആകാശ നൗകയിൽ പറന്നുയർന്നു.

പ്രപഞ്ചചൈതന്യ ശാസ്ത്രം തേടി ഞങ്ങൾ
അണ്ഡകടാഹത്തെ ഗ്രസിച്ചു നീയും.
കോവിഡേ, പരമാണുരൂപിയായി
വ്യാധിയായ് നീയിന്നണഞ്ഞിടുമ്പോൾ

ചൈനയിൽ വ്യൂഹാനിലിറ്റലിയിൽ
പാഠങ്ങളോരോന്നു പകർന്നിടുമ്പോൾ
കാലം കരുതിയില്ലിത്ര നാളും
ലോകവാതായനം പൂട്ടുമെന്ന്...

പാoങ്ങളേറെ പഠിച്ചു ഞങ്ങൾ
ജീവൻ്റെ വിലയിന്നറിഞ്ഞു ഞങ്ങൾ
മാലിന്യമൊഴുക്കി പുഴകളെ നാം
കാളിന്ദിയാക്കിയതോർത്തിടുന്നു.

കൂന്നൊന്നിടിച്ചു മരം മുറിച്ചൂ ഞങ്ങൾ
ഫ്ലാറ്റുകളൊന്നൊന്നായ് കെട്ടിടുമ്പോൾ
പാടവരമ്പിൻ പശിമമീതേ ഞങ്ങൾ
റബ്ബറിൻ നാണ്യം വിതച്ചിടുമ്പോൾ

പാറമടകളെ തീർത്തു ഞങ്ങൾ
പാരമ്പര്യത്തെത്തകർത്തിടുമ്പോൾ
ചന്ദ്രനിൽ ചൊവ്വയിൽ ചെന്നിറങ്ങി
സൂര്യത്തലപ്പുകൾ തേടിടുമ്പോൾ

കോവിഡേ, ബുദ്ധിവിവേകമായ് നീ
മഹാമാരിതൻ വേഷത്തിലെത്തിടുന്നു.
അതിജീവനത്തിൻ്റെ പാത വെട്ടി
ഭാരതസംസ്കാരത്തിന്നുയിരു തേടി

തോക്കില്ലൊരിക്കലും പ്രകൃതിപുത്രർ
നിപയെ തുരത്തിയ ശക്തിപുത്രർ
മൃതസഞ്ജീവനീ നേട്ടവുമായ്
കോവിഡേ നീർക്കൈയൊതുക്കിടുമേ....

രചന: ഷിലു എസ്.നായർ



രചന: ഷിലു എസ്.നായർ,ഗവ. എച്ച്.എസ്.എസ് ഇളമ്പ, ആറ്റിങ്ങൽ, തിര‍ുവനന്തപ‍ുരം

April 21
12:53 2020

Write a Comment