Article

ബാലഭദ്രയുടെ വിഷുക്കണി....

രാവിലെത്തന്നെ ഭദ്രയുടെ മുഖം വിഷമത്തിലായിരുന്നു. "എന്താ ! ഒരു ചിരിയില്ലല്ലോ? ഉം... എന്തുപറ്റി "" ? വലിയ ചിരിയും പരിഭവവും ഇല്ലാതെ പറഞ്ഞു. രാവിലെ ആ മേളത്തിന്റെ താളക്രമത്തിൽ പതുക്കെ പതുക്കെ ഉണരുക, മുമ്പിൽ നിരത്തിവച്ചിരിക്കുന്ന ചക്കയും തേങ്ങയും മാങ്ങയും പൊൻ കണിക്കൊന്നയും ; എത്ര സുന്ദരമായ കാഴ്ച്ച .!...... ഇന്ന് ഒന്നുമില്ലല്ലോ; എത്ര ദിവസമായി ആരെങ്കിലും ഒന്നു വന്നിട്ട് " : ....
"ഓ..... അതാണോ കാര്യം ,ലോക്ക് ഡൗൺ അല്ലേ ; കൊറോണയല്ലേ സ്റ്റേ @ ഹോമ് എന്നല്ലേ . ; ; അതല്ലേ ..... ഈ ഞാൻ തന്നെ : അവധിയായാൽ രാവിലെ ഇവിടെ വന്നിട്ടല്ലേ ..വേറെയെങ്ങും പോകു ളു : " ബാലഭദ്ര ഇരുത്തി ഒരു മൂളൽ സമ്മാനിച്ചിട്ട് ചിരിച്ചു എന്നിട്ട് തുടങ്ങി. : " ഞാനിവിടെയില്ലേ ..... പിന്നെന്തിനു ഭയം: " ? ആ ചോദ്യത്തിന് ഉത്തരം കിട്ടാതെ ഞാൻ ഒന്നു പരുങ്ങി. "നമ്മൾ നിയമങ്ങൾ പാലിക്കേണ്ട വരല്ലേ " ഞാൻ തട്ടി വിട്ടു. കുറച്ചു നേരത്തേ മാനത്തിന് ശേഷം ഭദ്ര പറഞ്ഞു . "ആ..... അതും ശരിയാ. കലികാലമാണ് ...... കുറച്ചു കരുതൽ ആവശ്യമാണ്. വിഷുവിന് മേള ദീപങ്ങളോടെ എന്നേ ഉണർത്താറുള്ളത് ഇന്ന് വെറുമൊരു മണി കിലുക്കിയാണ് ആ മേശാന്തിയുണർത്തിയത്. ചോദിച്ചപ്പോൾ കൊറോണ വിഷു ആണ് എന്നു പറഞ്ഞൊരു ചിരിയും .... ഇപ്രാവശ്യം ചക്ക പ്രഥമൻ കുടിക്കാനും കിട്ടില്ലാന്നും പറഞ്ഞു. വിഷമമാവില്ലേ ......." അങ്ങനെ മിണ്ടി നിൽക്കുമ്പോൾ കഴകക്കാരൻ പറഞ്ഞു "തൊഴുതു കഴിഞ്ഞില്ലേ ഇറങ്ങു വലിയ വാതിൽ അടയ്ക്കാൻ പോവാ"

മന്നാടിയമ്പലത്തിൽ നിന്ന് വിഷമിച്ചിറങ്ങുമ്പോൾ പതുക്കെ ചെവിയുടെ അടുത്തു വന്ന് ബലഭദ്ര പറഞ്ഞു " ഈ കൊറോണ കഴിഞ്ഞ് വരു നമുക്ക് വിശദമായി മിണ്ടാട്ടോ : "
[മന്നാടിക്കാവിലെ പ്രതിഷ്ഠ ബാലഭദ്രയാണ്. വിഷുവിന് തീയന്മാർ കൊട്ടിപ്പാടി മേളവും വിളക്കുമൊക്കെയായി വന്ന് നടതുറന്ന് ദേവിയെ കണികാണിയ്ക്കും. അന്നു മുതൽ പത്തു ദിവസം ഉത്സവം. പത്താമുദയത്തിൻ്റെ അന്നു രാത്രി 12 മണിയ്ക്ക് ആറാട്ട് .അത് കഴിഞ്ഞ് വരുന്ന ദേവിയ്ക്ക് ചക്ക പ്രഥമ നാണ് നിവേദ്യം കൊടുക്കാറ്.}


സേതുപതി

April 22
12:53 2020

Write a Comment