Article

ദൈവികകല

കൈരളീമലയാളം കലതന്നിരിപ്പിടം
നാടനു,മനുഷ്ഠാന ക്ഷേത്രത്തിൻകലകളും

തെയ്യവും മുടിയേറ്റും തിറയും പടയണി -
ത്തുള്ളലും കഥകളി,ഗ്ഗരുഡൻ തൂക്കം പിന്നെ

കൂടിയാട്ടവും,കൂത്തും, തിരുവാതിരക്കളി,-
യോട്ടനും, പറയനും ശീതങ്കൻതുള്ളലുമായ്

കാട്ടിലെക്കാവുകളിലുറഞ്ഞുതുള്ളീടുന്നു
പാട്ടുകൾ കളികളും കലതൻ വൈവിദ്ധ്യവും

സർപ്പവും, വേട്ടേക്കരൻ , തുമ്പിയും , കുമ്മാട്ടിയും
പൂതനും,നൽക്കാവടി, പൊലിപ്പൂ പുലിവേഷം.

തീയാട്ടം, പൂരക്കളി കുത്തിയോട്ടത്തോടൊപ്പം
സർപ്പങ്ങൾ പ്രസാദിക്കാൻപുള്ളുവപ്പാട്ടുണ്ടല്ലോ.

ചായത്താൽക്കളം തീർത്തു വരച്ചു മായ്ച്ചീടുന്നു
ദേവിതൻ പ്രീതിക്കായി പാടുന്നു കലാകാരൻ

ഈശ്വരബ്ഭാവം പൂണ്ട മാനുഷപ്പുണ്യങ്ങൾ ത-
ന്നർപ്പണക്കലാഘോഷം
ദൈവീകക്കലയല്ലോ.


ഹരീഷ് ആർ നമ്പൂതിരിപ്പാട്

April 23
12:53 2020

Write a Comment