Article

കാത്തിരിപ്പ്

ചെറുകഥ
കാത്തിരിപ്പ്

സമയം രാവിലെ 7 മണി." ഇന്നാണോ അമ്മേ അച്ഛൻ വരുന്നത്?."... കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു അമ്മു അഹ്ലാദത്തോടെ അമ്മയോട് ചോദിച്ചു.അമ്മ ഒരു നനുത്ത പുഞ്ചിരിയോടെ പറഞ്ഞു;" ഇന്നല്ല അമ്മു,അടുത്ത തിങ്കളാഴ്ചയാണ്". "ഇനി അധികം ദിവസം ഇല്ലല്ലോ"... എന്തൊക്കെയോ ചെയ്തു തീർക്കനുണ്ടെന്ന മട്ടിൽ അമ്മു പറഞ്ഞു.
ഇപ്പൊൾ അമ്മുവിന് പതിനൊന്നു വയസ്സായി.അച്ഛൻ ഗൾഫിലേക്ക് പോയപ്പോൾ അമ്മുവിന് ആറ് വയസ്സായിരുന്നു.രണ്ടു വർഷം മുൻപേ തന്നെ നാട്ടിൽ വരണമെന്ന് അച്ഛൻ ആഗ്രഹിച്ചതാണെങ്കിലും വരാൻ കഴിഞ്ഞില്ല.അത് നീണ്ടു നീണ്ടു ഒടുവിൽ ഇതുവരെ എത്തി.വർഷമിത്ര കടന്നു പോയെങ്കിലും കുഞ്ഞുന്നാളിലെ അച്ചനുമൊത്ത എല്ലാ ഓർമ്മകളും മനോഹരമായ ഒരു ചുവർ ചിത്രം പോലെ അമ്മുവിന്റെ മനസ്സിൽ പതിഞ്ഞു കിടന്നു.ചുവപ്പ് അമ്മുവിന്റെ ഇഷ്ട നിറമായിരുന്നു.അച്ഛൻ പോയപ്പോൾ അമ്മുവിന് ഒരു വാക്ക് നൽകിയിരുന്നു..തിരികെ വരുമ്പോൾ അമ്മുവിന് ഒരു ചുവന്ന സിൻഡ്രല്ല ഫ്രോക് കൊണ്ട് വരുമെന്ന് .അച്ചനത് മറന്നോ ആവോ?. പക്ഷേ അമ്മു അതിനെക്കുറിച്ച് ഓർക്കാത്ത നാളുകൾ ഇല്ല.അച്ഛൻ മിഠായിയുടെയും പേനയുടെയും പെൻസിലിന്റെയും പായ്ക്കറ്റുകൾ കൊണ്ട് വരുന്നതും അത് പൊട്ടിച്ചു കൂട്ടുകാർക്ക് കൊടുക്കുന്നതും എല്ലാം അമ്മുവിന്റെ നിത്യ സ്വപ്നമായി മാറിയിരുന്നു.വെളുപ്പാൻ കാലത്ത് സ്വപ്നം കണ്ടാൽ അത് ഫലിക്കുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് ഇത്തരം സ്വപ്നങ്ങൾ രാവിലെ തന്നെ കാണേണമെ എന്നാണ് അമ്മുവിന്റെ ഇപ്പോഴത്തെ പ്രാർത്ഥന.
" അമ്മേ കഴിഞ്ഞ മാസം ഞങ്ങടെ സ്കൂളിൽ കൊറോണ എന്ന വൈറസിനെ പറ്റിയുള്ള ഒരു വീഡിയോ കാണിച്ച് തന്നിരുന്നു.അതിന്റെ പുതിയ പേര് കോവിഡ് 19 എന്നാണെന്നും അത് ചൈനയിൽ വ്യാപകമായി പടരുന്നുവെന്നും മറ്റുള്ള രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു എന്നും ദേ..... ടി.വി. യിൽ എഴുതി കാണിക്കുന്നു".. തന്റെ പുരികങ്ങൾ ചുളിച്ചു ആശങ്കയോടെ അമ്മ വേഗം ടി.വി.യില് എഴുത്തിക്കാണിച്ച വരികളിലൂടെ കുറച്ചുനേരം കണ്ണോടിച്ചു...അമ്മയുടെ മുഖം വാടി തളരുന്നത് അമ്മു കണ്ടൂ.." അച്ഛൻ ജോലി ചെയ്യുന്ന ഗൾഫ് നാടുകളിലും ഇൗ രോഗം പടർന്നാവോ"?...അമ്മു ഒരു നിമിഷം ചിന്തിച്ചു.
കോളിംഗ് ബെൽ ശബ്ദം കേ ട്ടപ്പോൾ അമ്മു ചിന്തയിൽ നിന്നുണർന്നു.."അമ്മു... ആരാന്ന് നോക്കിയേ"..അമ്മ വിളിച്ചു പറഞ്ഞു...അമ്മു ഓടി പോയി വാതിൽ തുറന്നു..സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.."അമ്മേ..ദേ...കുട്ടമ്മാമൻ വന്നിരിക്കുന്നു".അമ്മ വേഗം കുട്ടമ്മാമന് ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി."അമ്മുക്കുട്ടിക്കിനി എന്ത് വേണം അച്ഛൻ ഉടനെ നാട്ടിൽ എത്തുമല്ലോ"?.... കുട്ടമ്മാമൻ ചോദിച്ചു.അമ്മു മറുപടി പറയുന്നതിന് മുൻപ് കുട്ടമ്മമാണ് ഒരു ഫോൺ കോൾ വന്നു.മാമൻ വരാന്തയിലേക്ക് ഇറങ്ങി നിന്നു എന്തോ ഒളിക്കുന്ന ഭാവത്തിൽ സംസാരിച്ചു.അതിനിടയിൽ താനറിയാതെ അമ്മാവൻ ശബ്ദം ഉയർത്തി ഞെട്ടിക്കൊണ്ട് " അളിയൻ ഐസൊലേഷനിലോ".. !!.. എന്ന് ചോദിക്കുന്നത് അമ്മു കേട്ടു.ചോടിച്ചുടനെ അമ്മാവൻ നാലുപാടും തിരിഞ്ഞു നോക്കി എന്നിട്ട് മുറ്റത്തേക്കിറങ്ങി നിന്നു.എന്തോ കേട്ടെങ്കിലും അമ്മുവിനതത്ര വ്യക്തമായില്ല. അമ്മു അമ്മയോട് ചോദിച്ചു;" എന്താ അമ്മേ ഇൗ ഐസിലേഷൻ"?..." അതോ!.., പകർച്ചവ്യാധി ബാധിച്ചവരെ,മറ്റുള്ളവർക്ക് രോഗം ബാധിക്കാതിരിക്കാൻ, ഒരു മുൻ കരുതൽ എന്നപോലെ ഒറ്റയ്ക്ക് താമസിപ്പിക്കുന്നതാണ് ഐസോലേഷൻ.".. അമ്മ ഒരു സംശയ ഭാവത്തിൽ തുടർന്നു;"ആട്ടെ,അമ്മു ഇത് ഇവിടെ നിന്ന് കേട്ടു"?... കുറ്റമ്മാമൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടു.; അച്ഛൻ ഐസോലേഷനിലാണോ എന്ന്?"... അമ്മയുടെ മുഖമാകെ വിളറി.പെട്ടന്ന് അമ്മ കുട്ടമ്മാമന്റെ അടുത്തേയ്ക്ക് ഓടി.കുട്ടമ്മാമനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അമ്മ ആകെ തകർന്നു പോയി.അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി യത് അമ്മു കണ്ടു. അച്ഛന്റെ വിവരങ്ങൾ അറിയാൻ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല..അതിനുള്ള ഏക മാർഗം ടി.വി.ന്യൂസ് ചാനലുകൾ ആയിരുന്നു.അച്ഛന് രോഗം സ്ഥരീകരിച്ചൂ എന്നും അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ആശുപത്രിയിലാണ് എന്നും അറിയാതിരിക്കാൻ മാമൻ അമ്മയെയും അമ്മുവിനെയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.അമ്മുവിന്റെ ഒരു നോക്കു കാണാൻ ആവാതെ,അമ്മുവിന് കാണാൻ കഴിയാത്ത ഇടത്തേക്ക് അച്ഛൻ യാത്ര പറഞ്ഞതുമൊന്നും അറിയാതെ അച്ഛന്റെ വരവും കാത്ത് അമ്മു അമ്മവന്റെവീടിൽ കാത്തിരുന്നു...



ദേവനന്ദ A.P, VIII, GVHSS.Veeranakaavu

April 24
12:53 2020

Write a Comment