SCHOOL EVENTS

നാട്ടുമാവ് സംരക്ഷണം

നഷ്ടമായി കൊണ്ടിരിക്കുന്ന നാട്ടു നന്മകള്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു നാട്ടുമാവ് വര്‍ഷാചരണം നടത്തുന്നത്. കേരളത്തിലെ മാവിനങ്ങളില്‍ പലതും ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ്‌. നാട്ടുമാവുകളുടെ വൈവിധ്യം നിലനിര്‍ത്തുക എന്ന സന്ദേശത്തോടു കൂടി മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നാട്ടുമാഞ്ചോട്ടില്‍ പദ്ധതി നടപ്പിലാക്കി. പരിപാടിയുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റര്‍ നിര്‍വഹിച്ചു.നാട്ടുമാവുകളുടെ പേരുകള്‍ ശേഖരിച്ചു രജിസ്റ്റര്‍ തയ്യാറാക്കി. നാട്ടു മാവ് മുറിക്കുന്നതിനെതിരെ പോസ്റ്റര്‍ തയ്യാറാക്കി.

February 02
12:53 2018

Write a Comment