SCHOOL EVENTS

ജല സംരക്ഷണ വര്‍ഷം

നമ്പീശന്‍ കുളത്തിന് പുനര്‍ജ്ജന്മം മട്ടന്നുരിലെ ചെക്കിയോടി വയലിനടുത്ത പ്രധാന ജലസ്രോതസായ നമ്പീശന്‍ കുളം മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു . മണ്ണൂര്‍ പുഴയുടെ മടി തട്ടില്‍ മട്ടന്നൂരിന്‍റെ വടക്കന്‍ മേഖലയെ ഹരിതാഭമാക്കിയിരുന്ന മണ്ണൂര്‍ പുഴ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശനങ്ങളെ നേരിട്ടറിയാന്‍ നടത്തിയ പുഴ യാത്ര സീഡ് അംഗങ്ങള്‍ക്ക് ഹൃദ്യമായ ഒരനുഭവമായിരുന്നു. പുഴയെ വീണ്ടെടുക്കാനുള്ള കര്‍മ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്തു, പുഴ സംരക്ഷിക്കുന്നതിനു വേണ്ടി പ്രതിജ്ഞ എടുത്തു . സ്കൂളില്‍ നിര്‍മ്മിച്ച മഴക്കുഴികള്‍ വഴി 1000 ഘന ലിറ്റര്‍ വെളളം സംരക്ഷിക്കുവാന്‍ സാധിച്ചു

February 05
12:53 2018

Write a Comment