SCHOOL EVENTS

ഊര്‍ജം ഉയര്‍ച്ച - ഊര്‍ജ സംരക്ഷണം

ഊര്‍ജത്തിന്‍റെ ശരിയായ ഉപയോഗം മനുഷ്യപുരോഗതിയ്ക് അത്യാന്തപേക്ഷിതമാണ്‌. മനുഷ്യരുടെ ഊര്‍ജ ആവശ്യങ്ങള്‍ വര്‍ധിച്ചു വരുന്നതും. ഊര്‍ജ സ്രോതസ്സുകള്‍ കുറഞ്ഞു വരുന്നതുമാണ് ഊര്‍ജ പ്രതിസന്ധിയ്ക്ക് കാരണം. ഉള്ള ഇന്ധനവും, ഊര്‍ജവും മിതമായും സമര്‍ഥമായും ഉപയോഗിക്കുക മാത്രമാണ് ഇത് മറികടക്കാന്‍ നമുക്ക് മുന്നിലുള്ള വഴി. ആളോഹരി ഊര്‍ജ ഉപയോഗം കുറക്കാന്‍ നമുക്ക് മുന്നിട്ടിറങ്ങാം. വരും തലമുറയ്ക്കുകൂടി വേണ്ട വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്ന മനുഷ്യ പ്രവര്‍ത്തനങ്ങളെ കണ്ടെത്തി തടയണമെന്ന ഉദ്ദേശത്തോടെയാണ് മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രധാനാധ്യാപകന്‍ ഗണേഷ് മാസ്റ്റര്‍ സീഡ് അംഗങ്ങള്‍ക്കായി ഊര്‍ജ സംരക്ഷണ ക്ലാസ് നടത്തിയത്. നിത്യ ജീവിതത്തില്‍ ഊര്‍ജം നഷ്ട്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍ കണ്ടെത്തി അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനു വേണ്ടി സീഡ് അംഗങ്ങള്‍ വീടുകള്‍ കേന്ദ്രികരിച്ച് സര്‍വ്വേ നടത്തുകയും വൈദ്ദ്യുതിയുടെ അമിത ഉപയോഗത്തെ കുറയ്ക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ വീട്ടുകാരെ ബോധവത്കരിക്കുകയും ചെയ്തു. പകല്‍ സമയത്തും കത്തി നില്‍ക്കുന്ന സ്ട്രീറ്റ് ലൈറ്റുകളെക്കുറിച്ച് KSEB അധികൃതര്‍ക്ക് വിവരം നല്‍കുന്ന പ്രവര്‍ത്തനവും സീഡ് അംഗങ്ങള്‍ നടത്തി

February 05
12:53 2018

Write a Comment