SCHOOL EVENTS

ജീവ ജലത്തിന്റെ സംരക്ഷണത്തിനായി പാളേം കയരും

വരാനിരിക്കുന്ന ഒരു മഹാ വിപത്തിനെതിരെ ബോധവൽക്കരണ സന്ദേശവുമായി 30 മിനുട്ട് ദൈർ ഗ്യമുള്ള ഒരു തെരുവു നാടകം പാളേം കയരും " നാടുചുറ്റാനൊരുങ്ങുകയാണ് മേപ്പയ്യൂരിലെ വിളയാട്ടൂർ എളമ്പിലാട് എം.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിലെ വിദ്യാർത്ഥികൾ അനുദിനം താഴ്ന്ന് കൊണ്ടിരിക്കുന്ന ഭൂഗർഭ ജലനിരപ്പ് ' എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഭൂമി ഒരു മരുപ്പറമ്പാവാൻ അധികകാലം വേണ്ടെന്ന് ശാസ്ത്രലോകം നമ്മളോട് പറയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. എന്നിട്ടും നമ്മൾ നിഷ്ക്രിയരാകുന്നത് എന്ത് കൊണ്ട് - മാനവ സമൂഹത്തിന് നേരെ കുറേ ചോദ്യ ശരങ്ങളുമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ വീട്ടുമുറ്റങ്ങളിലും വാർഡ് കൾ തോറും സീഡ് ക്ലബ്ബിന്റെ കലാജാഥ കടന്നു വരും ആർഭാടത്തിന്റെ അരങ്ങ് തീർത്ത് ഉറവകളൊക്കെ നമ്മൾ വറ്റിച്ചു ജലസംഭരണികളായ കുളങ്ങളും പാടങ്ങളും വിസ്മൃതിയിലായി ' പെയ്യുന്ന മഴയെ പാഴാക്കാതെ മണ്ണിലിറക്കിയും കിണർ റീച്ചാർജജിംഗ് പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചും ഭൂമിയെ സംരക്ഷിക്കാനു ആഹ്വാനം ചെയ്യുകയാണ് ... ഈ നാടകം 'കലാജാഥയുടെ ഔപചാരിക ഉദ്ഘാടനം കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ മേപ്പയ്യൂർ ടൗണിൽ ഉദ്ഘാടനം ചെയ്തു രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

February 06
12:53 2018

Write a Comment