SCHOOL EVENTS

പശ്ചിമഘട്ട വനമേഖലയെ രക്ഷിക്കാൻ വനം വകുപ്പ് മന്ത്രിക്ക് കത്തുകളയച്ച് വി.ഇ.എം.യു.പി.സ്കൂൾ സീഡ് ക്ലബ്ബ്

മേപ്പയ്യൂർ:വയനാട് കല്ലുമുക്കിൽ വനംവകുപ്പ് സംഘടിപ്പിച്ച പ്കൃതിപഠന ക്യാമ്പിൽ പങ്കെടുത്ത വിളയാട്ടൂർ എളമ്പിലാട് എം.യു.പി.സ്കൂൾ സീഡ് ക്ലബ്ബിലെ അം​ഗങ്ങളാണ് കേരളാ വനംവകുപ്പ്മന്ത്രി ശ്രി.എ.രാജുവിന് കത്തുകളയച്ചത്.വനമേഖലയിലെ അടിക്കാടുകൾ മുഴുവൻ സെന്ന പോലുള്ള കളസസ്യങ്ങൾ നിറഞ്ഞ് ആവാസ വ്യവസ്ഥയ്ക്ക് വൻ ഭീഷണിയാണുയർത്തുന്നത്.അടിയന്തിര നടപടിസ്വീകരിക്കുമെന്ന് ബഹു: മന്ത്രി വിദ്യാർത്ഥികൾക്കയച്ച മറുപടിയിലൂടെ പറഞ്ഞു.

February 07
12:53 2018

Write a Comment