SCHOOL EVENTS

ഉപഭോ​ഗം കരുതലോടെ.....

മേപ്പയ്യൂർ: ഊർജ്ജമില്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാൻ പോലും പറ്റാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.എന്നാൽ ഊർജ്ജപ്രതിസന്ധി വളരുന്നതോടൊപ്പം വളരുന്ന മറ്റൊന്നുകൂടിയുണ്ട്. അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും ലോകം ഇരുട്ടിലാകാതിരിക്കാൻ ശക്തമായൊരു ബോധ വൽക്കരണം ആവശ്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ തിരിച്ചറിവാണ് വി.ഇ.എം.യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസും എൽ.ഇ.ഡി.ബൾബ് നിർമ്മാണ പരിശീലനവും സംഘടിപ്പിച്ചത്.പ്രധാന അധ്യാപകൻ ഇ.കെ.മുഹമ്മദ് ബഷീർ ഉൽഘാടനം ചെയ്തു. ശ്രീ.അരവിന്ദ് ക്ലാസെടുക്കുകയും, വിദ്യാർത്ഥികൾക്ക്.പരിശീലനം നൽകുകയും ചെയ്തു.

February 08
12:53 2018

Write a Comment