SCHOOL EVENTS

Karsikakodiyettam

1193 മലയാള പുതുവസരദിനം ചിങ്ങം 1 കർഷക ദിനത്തിൽ രക്തശാലി വിളഞ്ഞ പാടത്ത് കാർഷികോൽസവത്തിന്റെ കൊടിയേറ്റ് നടത്തി ശ്രീരാമകൃഷണ ഗുരുകുല വിദ്യാമന്ദിരത്തിലെ മാതൃഭൂമിസീഡ് കുട്ടികൾ. വിളവെടുപ്പുകാലം ആരംഭിക്കുന്ന ചിങ്ങമാസത്തിൽ ആണ് വിദ്യാലയത്തിലെ കാർഷിക വിളകളുടെ വിളവെടുപ്പ് . പാടമൊരുക്കി നട്ട രക്തശാലി നെല്ലുംപച്ചക്കറി വിഭവങ്ങളും നാട്ടുകിഴങ്ങ് വർഗ്ഗങ്ങളും വിളവെടുപ്പിലേക്ക് നീങ്ങുകയാണ് ആ കാർഷികോൽസവത്തിന്റെ മുന്നോടിയായിഅടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് VO ചുമ്മാർ വിദ്യാലയ മുറ്റത്ത് കവുങ്ങിൽ ഇലകൾ കൊണ്ട് അലങ്കരിച്ച് തയ്യാറാക്കിയ കൊടിമരത്തിൽ കൊടിയേറ്റം നടത്തിയത്.കൊടിയേറ്റത്തിന് അകമ്പടിയായി പാളത്തൊപ്പി വച്ച് കുരുത്തോല കുടയുമായി കോതമുരിപ്പാട്ടും ചെണ്ടവാദ്യവുമായി കുട്ടികളും പങ്കുകൊണ്ടു.പ്രമുഖ നാടൻപാട്ട് കലാകാരനും സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പ്രമോദ് തുടിതാളമാണ് പ്രചീന കാർഷിക നാടൻ പാട്ടുകളായ കോതമുരിപ്പാട്ടുകളുടെ അവതരണത്തിന്നേത്യത്വം നൽകിയത്.തുടർന്ന് പ്രമുഖ ജൈവകർഷനായ പോൾ സനെ ആദരിച്ചു.സ്ക്കൂളിലെ മികച്ച കുട്ടികർഷകനായ അശ്വിനും ഉപഹാരം നൽകി. കൃഷിയും നാടൻ പാട്ടും എന്ന വിഷയത്തിൽ സെമിനാർ നടന്നുഅടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ശ്രീനിവാസൻ, സ്ക്കൂൾ ഹെഡ്മാസ്റ്റർ vs ഹരികുമാർ മാത്യഭൂമി സീഡ് ക്ലബ്ബ് കോഡിനേറ്റർMS രാജേഷ്, സൻജയ്, ദാമോദർ മാമ്പിള്ളി, ഹരീഷ് നിഖിൽ, ജിഷോ പുത്തൂർ എന്നിവർ കാർഷിക ദിനാചരണ പരിപാടികളിൽ പങ്കെടുത്ത് സംസാരിച്ചു അറ്റാച്ചുമെന്റുകളുടെ ഏരിയ

February 18
12:53 2018

Write a Comment