പ്ലാസ്റ്റിക് മാലിന്യനിർമാർജനപദ്ധതി
സി എം എം ഹയർ സെക്കണ്ടറി സ്കൂൾ തലക്കുളത്തൂർ സീഡ് ക്ലബ്ബിന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ലൗ പ്ലാസ്റ്റിക് പരിപാടി സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ചും അത് പരിസ്ഥിതിക്ക് ഏല്പിക്കുന്ന ആഘാതങ്ങളെകുറിച്ചും സീഡ് കോഡിനേറ്റർ ശ്രീ. വിനയചന്ദ്രൻ വിദ്യാർത്ഥികളുമായി ചർച്ച നടത്തി. പ്ലാസ്റ്റിക്കിനെ സ്നേഹിച്ചുകൊണ്ടു ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിനെ നല്ലരീതിയിൽ ശേഖരിച്ചു റീസൈക്ലിങ്ങിനായി ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു അദ്ദേഹം വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി ബിന്ദു മലയിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ സ്‌കൂൾ സീഡ് ക്ലബ് കോഡിനേറ്റർ രാജേഷ് ശങ്കർ, എൻ എസ് എസ് കോഡിനേറ്റർ സിതാര. എസ്, അദ്ധ്യാപകരായ ലസിത മനോമോഹൻ, രാധിക എന്നിവർ സംസാരിച്ചു.
August 01
12:53
2018