SCHOOL EVENTS

ലോക സംഗീതദിനം ആചരിച്ചു

അഞ്ചല്‍: ശബരിഗിരി റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക സംഗീതദിനം ആചരിച്ചു. സംഗീത അധ്യാപകന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടിയില്‍ സ്‌കൂള്‍ ഗായകസംഘത്തിലെ കുട്ടികള്‍ അവതരിപ്പിച്ച സംഗീത വിരുന്ന് ഉണ്ടായിരുന്നു. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. വി. കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ദീപാചന്ദ്രന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ റാണികൃഷ്ണ, ജിനോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംഗീതം പ്രകൃതിയുടെ വരദാനമാണെന്നും കിളികളുടെയും കാട്ടരുവികളുടെയും ശബ്ദങ്ങളില്‍ നിന്നാണ് ആദിമ സംഗീതം രൂപപ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ ഡോ. ദീപാചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

September 13
12:53 2018

Write a Comment