SCHOOL EVENTS

കുട്ടികളുടെ കൈ തൊട്ടപ്പോൾ പാഴ്വസ്തുക്കൾക്ക് ജീവൻ വെച്ചു

ചെറുപുഴ ജെ.എം.യു പി സ്കൂളിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ചവസ്തുക്കളുടെ പ്രദർശനം നടത്തി. നാം വലിച്ചെറിയുന്ന പല വസ്തുക്കളുo പ്രകൃതിക്ക് ദോഷകരമായി മാറുന്നത് ഒഴിവാക്കാനും അവയെ പുനരുപയോഗിച്ച് കൊണ്ട് മാതൃകയാക്കാനും കുട്ടികൾക്ക് കഴിഞ്ഞു. പ്ലാസ്റ്റിക്കിനെ കത്തിക്കാതെയും വലിച്ചെറിയാതെയും കുട്ടികൾ തങ്ങളുടെ കരവിരുതിലൂടെ പുതിയ മനോഹരമായ ഉല്ലന്നങ്ങളാക്കി മാററി. ഉപയോഗശൂന്യമായ തുണി, ഹാർഡ് ബോർഡ് മുതലായവ കുട്ടികളുടെ കൈയ്യിലൂടെ ഉപകരണങ്ങളും കരകൗശല വസ്തുക്കളുമായി മാറിയപ്പോൾ ക ണ്ടുനിന്നവർക്ക് അതൊരൽഭുതമായി മാറി. മിനി മോട്ടോർഫാൻ കാട് വെട്ടി യന്ത്രം, ചവിട്ടി .പൂപാത്രം, മെഴുകുതിരി - പെൻ സ്റ്റാന്റ്കൾ, വിവിധ തരം വിളക്കുകൾ മൺ രൂപങ്ങൾ എന്നിവ പ്രദർശനത്തിലുണ്ടായിരുന്നു. കോ-ഓർഡിനേറ്റർ പി.ലീന ,വിദ്യാർത്ഥികളായ ദേവദർശ്, ശില്ല രവീന്ദ്രൻ,ദേവ പ്രിയ സി കെ എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി.

September 15
12:53 2018

Write a Comment