SCHOOL EVENTS

ഓസോണി നെ സംരക്ഷിക്കാം

ചെറുപുഴ ജെ.എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ ഓസോൺ ദിനം ആചരിച്ചു.ഓസോൺ ദിനത്തോടനുബന്ധിച്ച്ഒരാഴ്ച നീണ്ടുനിന്ന വെെവിധ്യങ്ങളായ പരിപാടികൾക്ക് സ്ക്കൂൾ പരിസ്ഥിതി ശാസ്ത്ര ക്ലബുകൾ നേതൃത്വം നൽകി. പരിപാടികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഓസോൺ ശോഷണം കുറക്കാൻ സഹായിക്കുന്ന തുളസി തൈകളുടെ വിതരണം നടന്നു. ഇതോടൊപ്പം വിദ്യാലയ പരിസരത്ത് തുളസി ഉദ്യാനവും നിർമ്മിച്ചു. പോസ്റ്റർ രചനാ മത്സരം,ക്വിസ് മത്സരം തുടങ്ങി ഒരാഴ്ചക്കാലം നീണ്ടു നിന്ന പ്രവർത്തനങ്ങൾക്ക് ശേഷം ഭൂമിയുടെ കവചമായ ഓസോൺ പാളി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.പ്ലാസ്റ്റിക്ക് ,പേപ്പർ.പ്ലക്കാർഡുകൾക്ക് പകരം ചേമ്പില ക ളിൽ സന്ദേശവാക്യങ്ങളെഴുതി പ്രദർശിപ്പിച്ചും വർണ്ണക്കുടകളേന്തിയും ദിനാചരണത്തിന് പ്രാധാന്യം വിളിച്ചറിയിച്ചു. സീഡ് കൺവീനർ പി.ലീന,രൂപിൻ പി.ആർ വിദ്യാർത്ഥികളായ സൗരവ് പി., വൈ ശാഖ് സി പി, ശില്പ വർഗീസ്, ആൻസി ല, പ്രാർത്ഥനാ പ്രകാശ് എന്നിവർ നേതൃത്വം നൽകി.

September 23
12:53 2018

Write a Comment