SCHOOL EVENTS

ലോകസമാധാനത്തിന്റെ സന്ദേശവുമായി ശബരിഗിരി

അഞ്ചല്‍: ലോകസമാധാന ദിനമായ സെപ്റ്റംബര്‍ 21 വിവിധ പരിപാടികളോടെ ശബരിഗിരി സ്‌കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്‌കൂള്‍ മൈതാനത്തില്‍ സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിക്കുകയും കുട്ടികള്‍ അവരുടെ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ശബരിഗിരി സ്‌കൂള്‍ ചെയര്‍മാനായ ഡോ. വി. കെ. ജയകുമാര്‍ ചൊല്ലിക്കൊടുത്ത സമാധാന പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി. ലോകസമാധാനത്തിന്റെ വേരുകള്‍ ഓരോ വ്യക്തിയുടെയും മനസ്സിലാണെന്ന് ചെയര്‍മാന്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. വരുംതലമുറ സമാധാനകാംക്ഷികളായാലേ ലോകസമാധാനം നിലനിര്‍ത്താനാവൂ എന്ന് പ്രിന്‍സിപ്പാള്‍ ഡോ. ദീപാചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സ്‌കൂള്‍ മൈതാനത്തില്‍ സ്‌കൈലാന്റേണ്‍ ജ്വലിപ്പിച്ച് ഉയര്‍ത്തി. കുട്ടികള്‍ക്ക് കൗതുകകരമായ ഒരനുഭവമായിരുന്നു അത്. സീഡ് കോര്‍ഡിനേറ്റര്‍മാരായ റാണികൃഷ്ണ, ജിനോ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടികള്‍ ദേശീയഗാനം ചൊല്ലി അവസാനിപ്പിച്ചു.

September 24
12:53 2018

Write a Comment