SCHOOL EVENTS

പ്രളയാനന്തര ചിത്രങ്ങൾ

വാളൂർ:- പ്രളയം കൊണ്ടുവന്ന നാശനഷ്ടങ്ങൾക്കിടയിലും അതിജീവനത്തിന്റെ നൂതന പാഠങ്ങൾ തീർത്ത് പ്രളയബാധിതരായ കുട്ടികളെ ചേർത്തുപിടിച്ച് മണ്ണിലും ചെളിയിലും പുതിയ ജീവിതതാളങ്ങൾ കണ്ടെത്തുകയാണ് വാളൂർ നായർ സമാജം സ്കൂളിലെ ഇരുപത്തഞ്ചോളം കുട്ടികൾ. ബൗദ്ധികമായ പഠനസാമഗ്രികൾ വേണ്ടുവോളം ലഭിച്ചുവെങ്കിലും ഇന്നലെ വരെ കളിത്തോഴിയായ പുഴ സംഹാരരൂപിണിയായപ്പോൾ പകച്ചുപോയ മനസ്സുകളെ നിറങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് വരുവാൻ സ്കൂളിലെ സീഡ് ക്ലബ്ബും ചാലക്കുടിപ്പുഴ സംരക്ഷണസമിതിയും കൈകോർത്തു.ചിത്രകാരൻ ബ്ലേസ് പുഴ നൽകിയ ചെളിയും മണ്ണും ഉപയോഗിച്ച് ചിത്രമെഴുതാൻ പഠിപ്പിച്ചപ്പോൾ കുട്ടികൾ മറ്റൊരു ലോകത്തേക്കുയർന്നു. പ്രകൃതി കീഴടക്കാനുള്ളതല്ല, ഒപ്പം സഞ്ചരിക്കുവാനുള്ളതാണ് എന്ന വലിയ പാഠം ഉൾക്കൊണ്ടുകൊണ്ട് അവർ പഠനരംഗത്തേക്ക് വീണ്ടും നടന്നുകയറുകയാണ്.

September 26
12:53 2018

Write a Comment