SCHOOL EVENTS

ലവ് പ്ലാസ്റ്റിക് - ഒന്നാം ഘട്ട പ്രവർത്തനം ആരംഭിച്ചു 13.08.2018 ( 13 ആഗസ്റ്റ്, തിങ്കൾ)

മഞ്ചേരി : പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ ശേഖരിച്ചു പുനരുപയോഗം നടത്തുന്നതിനായി സീഡ് മുന്നോട്ടുവച്ച പദ്ധതിയായ 'ലവ് പ്‌ളാസ്റ്റിക്' പദ്ധതിക്ക് എച്.എം.വൈ.എച്.എസ്.എസിൽ ശ്രദ്ധേയമായ തുടക്കം.25 സീഡ് അംഗംങ്ങൾ ചേർന്ന് 4 ഗ്രൂപ്പുകളായി, സ്‌കൂൾ പരിസരത്തിലെയും പ്‌ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. മിട്ടായി കവറുകൾ,കാരിബാഗുകൾ, ബോട്ടിലുകൾ,ഉപയോഗ ശൂന്യമായ പേനകൾ എന്നിവ തരം തിരിച്ചു ശേഖരിച്ചു.ഒന്നാം ഘട്ട പ്രവർത്തനത്തിൽ സ്കൂൾ പരിസരത്തെ പകുതി സ്ഥലം മാത്രമേ ഉൾപ്പെടുത്താനായുള്ളു.ഒഴിവു ദിവസമായ സെപ്റ്റംബർ 9 ഞായറാഴ്ച രണ്ടാം ഘട്ട പ്രവർത്തനം നടത്തി പദ്ധതി പൂർത്തിയാക്കി.സീഡ് ഭാരവാഹികൾ നൽകിയ 4 ചാക്കുകളിലായി മാലിന്യങ്ങൾ ശേഖരിച്ചു. ഈ മാലിന്യങ്ങൾ പുനരുപയോഗത്തിനും ശരിയായ സംസ്കരണത്തിനും വേണ്ടി കൊടുത്തയാക്കാനുള്ള എല്ലാ നടപടികളും കോർഡിനേറ്റർ ഷാജഹാൻ സാറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

October 02
12:53 2018

Write a Comment