SCHOOL EVENTS

ലോക ഭക്ഷ്യ ദിനം

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ ലോക ഭക്ഷ്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. റവ ഫാ.ബേസിൽ ഏലിയാസ് ഉദ്ഘാടനം ചെയ്തു. ആർ.ബി.എസ്.കെ നേഴ്സ് ശ്രീമതി. അനിത കെ.പി നല്ല ഭക്ഷണ സംസ്കാരത്തെക്കുറിച്ചും, ആരോഗ്യകരമായ ഭക്ഷണ ശീലത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നയിച്ചു. കുട്ടികൾ ഒരുക്കിയ നാടൻ ഭക്ഷ്യമേള കുട്ടികൾക്ക് നവ്യാനുഭവമായി.

October 18
12:53 2018

Write a Comment