SCHOOL EVENTS

ശാരീരിക ശുചിത്വബോധമുണർത്തി വിദ്യോദയ

2013 മുതൽ തേവയ്ക്കൽ വിദ്യോദയ സ്കൂൾ SHE - സെൽഫ് ഹെൽപ് എംപവർമെൻറ്- എന്ന പരിപാടി നടത്തി വരുന്നു. കളരി കരാട്ടെ എന്നിവയുടെ പ്രധിരോധമുറകളിലൂടെ ശാരീരികവും യോഗയിലൂടെ മാനസികവുമായ കരുത്താർജ്ജിച്ചു പ്രതിബന്ധങ്ങളെ സധൈര്യം നേരിടാൻ പ്രാപ്തരായ ഒരു പെൺതലമുറയെ വാർത്തെടുക്കുന്ന സ്കൂൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി ആർത്തവശുചിത്വത്തെക്കുറിച്ചും പ്ലാസ്റ്റിക് സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദൂഷ്യങ്ങളെക്കുറിച്ചും ഡോ അഭിരാമി പ്രകാശ് 7 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ പെൺകുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സുകൾ എടുത്തു.

December 10
12:53 2018

Write a Comment