SCHOOL EVENTS

ചിത്രശലഭോദ്യാനം ആരംഭിച്ചു.

വേളംകോട് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ ജ്ഞാനോദയം സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി വർണ്ണക്കാഴ്ചകളൊരുക്കി ചിത്രശലഭോദ്യാനം ആരംഭിച്ചു. അഭി.പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾ നട്ടും. ചിത്രശലഭം പൂവിൽ തേൻ നുകരുന്ന ആ കൃതിയിൽ ചെടിച്ചട്ടികൾ ക്രമീകരിച്ചത് കുട്ടികൾക്ക് വിജ്ഞാനപ്രദവും കൗതുകകരവുമായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ഫാ. റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ. സീഡ് ക്ലബ്ബ് അംഗങ്ങളായ ആൻവിയ റ്റിജി,ക്രിസ്റ്റി തോമസ് എന്നിവർ നേതൃത്വം നൽകി.

January 20
12:53 2019

Write a Comment